HOME
DETAILS

ശക്തി കുറഞ്ഞെങ്കിലും മഴ തുടര്‍ന്നു; കുമരകത്ത് പാടശേഖരത്തില്‍

  
backup
September 19 2017 | 20:09 PM

%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%95%e0%b5%81%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b4



കോട്ടയം: പൊതുവെ ശക്തികുറഞ്ഞെങ്കിലും ജില്ലയില്‍ മിക്കയിടത്തും മഴ തുടര്‍ന്നു. കോട്ടയം, കടുത്തുരുത്തി, തലലോലപ്പറമ്പ്, വൈക്കം, ചങ്ങനാശേരി, ഈരാറ്റുപേട്ട, കുമരകം തുടങ്ങിയ സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട മഴ പെയ്‌തെങ്കിലും ജനജീവിതത്തെ സാരമായി ബാധിച്ചില്ല. മടവീഴ്ചയും മണ്ണിടിച്ചിലും ഇന്നലെയും ഉണ്ടായി.
മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ കുമരകത്ത് പാടശേഖരത്തില്‍ മടവീണു. ഇന്നലെ രാവിലെ ഏഴിന് 240 ഏക്കറുള്ള തെക്കേ മൂലേപാടത്തിന്റെ പുറംബണ്ട് തകര്‍ന്നാണ് മടവീണത്. കൊയ്ത്തിന് ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് മട വീണത്. പുറം ബണ്ടില്‍ ആള്‍താമസം കുറവുള്ള ഭാഗത്താണ് മടവീണത്. വഴിയാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കര്‍ഷകരും തൊഴിലാളികളും കൃഷി സംരക്ഷിക്കാന്‍ കഠിനാധ്വാനം നടത്തേണ്ടിവന്നു. തെങ്ങിന്‍ കുറ്റികള്‍ നാട്ടി, പ്ലാസ്റ്റിക് പടുതയും കട്ടയും ചെളിയും ഉപയോഗിച്ച് മട ഇടുന്നത്. താല്‍ക്കാലികമായി രാത്രിയോടെ പുറംബണ്ട് പുനര്‍നിര്‍മിച്ചു. തോട്ടിലെ വെള്ളം കുറയുന്നതോടെ മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് നെല്ല് സംരക്ഷിക്കാനുള്ള ശ്രമത്തിലാണ്. വെള്ളപ്പൊക്കത്തില്‍ നിന്ന് സംരക്ഷിക്കാന്‍ ഏതാനും വര്‍ഷം മുമ്പ് കോട്ടയം കുമരകം റോഡ് ഉയര്‍ത്തിപണിതെങ്കിലും ഇന്നലെ റോഡിന്റെ പല ഭാഗത്തും വെള്ളം കയറി. ആലുംമൂട്, ഇല്ലിക്കല്‍, ആമ്പക്കുഴി, മൂന്നു മൂല തുടങ്ങിയ ഭാഗങ്ങളിലാണ് വെള്ളം കയറിയത്. താഴ്ന്ന പ്രദേശങ്ങളിലെ കോളനികളില്‍ വെള്ളം കയറിയത് കോളനി നിവാസികളെ ദുരിതത്തിലാക്കി. തിരുവാര്‍പ്പ് ഗവ. യു.പി സ്‌കൂളില്‍ ഇന്നലെ തുടങ്ങിയ ക്യാംപില്‍ വീട്ടില്‍ വെള്ളം കയറിയ കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ കടുത്തുരുത്തി-ആപ്പുഴ തീരദേശ റോഡില്‍ റെയില്‍വേ പാലത്തിന് സമീപത്തായി പാട്ടത്തിനെടുത്തു കൃഷി ചെയ്തിരുന്ന ഒരേക്കറോളം വരുന്ന പറമ്പിലെ വാഴക്കൃഷി വെള്ളം കയറി നശിച്ചു. വെള്ളാശ്ശേരി സ്വദേശി ആദപ്പള്ളില്‍ ജോ ചാക്കോയുടെ കൃഷിയാണ് വെള്ളത്തിലായത്. 300 ഓളം കുലയ്ക്കാറായ ഏത്തവാഴകളാണ് നശിച്ചത്. 30 ഓളം കുലച്ച റോബസ്റ്റ വാഴകളും 125 ചുവടോളം കാച്ചിലും വാഴയ്ക്കിടുന്നതിനായി വച്ചിരുന്ന രണ്ട് ചാക്ക് വളവും വെള്ളം കയറി നശിച്ചു. ഒരു ലക്ഷത്തിലേറേ രൂപയുടെ നാശമുണ്ടായതായി ജോ ചാക്കോ പറഞ്ഞു. കൃഷി നശിച്ചതോടെ വന്‍സാമ്പത്തിക പ്രതിസദ്ധിയാണ് ഇദ്ദേഹം നേരിടുന്നത്. മൂന്നിലവ് ഗ്രാമപഞ്ചായത്തില്‍ മൂന്നിലവ് കടവുപുഴ മേച്ചാല്‍ റോഡിന്റെ നിരവധി ഭാഗങ്ങളില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കാറ്റില്‍ നിരവധി റബര്‍ മരങ്ങളും തേക്ക്, ആഞ്ഞിലി തുടങ്ങിയ മരങ്ങളും കടപുഴകി. മരം വീണ് നിരവധി വൈദ്യുതി തൂണുകളും ഒടിഞ്ഞ് പ്രദേശത്തെ വൈദ്യുതി വിതരണവും തകരാറിലായി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മാണം തുടങ്ങിയ റോഡിന്റെ നിര്‍മ്മാണം ഇതുവരെയും പൂര്‍ത്തിയാക്കാത്തതും സംരക്ഷണഭിത്തി നിര്‍മ്മിക്കാത്തുമാണ് തുടര്‍ച്ചയായി റോഡ് തകരാന്‍ കാരണമായിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊതുമാപ്പ് ഹെല്‍പ് ഡെസ്‌ക് ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ല

uae
  •  a month ago
No Image

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര; തിരുവനന്തപുരം വിമാനത്താവളം ഇന്ന് 5 മണിക്കൂര്‍ അടച്ചിടും

Kerala
  •  a month ago
No Image

പറയാനുള്ളത് പാര്‍ട്ടി വേദിയില്‍ പറയും, നടപടി അംഗീകരിക്കുന്നു; വ്യാജ പ്രചാരണങ്ങളെ തള്ളണമെന്ന് പി.പി ദിവ്യ

Kerala
  •  a month ago
No Image

അടിച്ചിറയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍; ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  a month ago
No Image

ഉത്തര്‍പ്രദേശില്‍ വന്ദേ ഭാരത് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം

National
  •  a month ago
No Image

ബലൂചിസ്ഥാനില്‍ സ്‌ഫോടനം; 24 പേര്‍ കൊല്ലപ്പെട്ടു, 46 പേര്‍ക്ക് പരിക്ക്.

International
  •  a month ago
No Image

'ശബരിമല നാളെ വഖഫ് ഭൂമിയാകും, അയ്യപ്പന്‍ ഇറങ്ങിപ്പോകേണ്ടിവരും'; വിവാദ പരാമര്‍ശവുമായി ബി ഗോപാലകൃഷ്ണന്‍

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ നിര്‍മാണത്തിലിരുന്ന ഓടയില്‍ ഗര്‍ഭിണി വീണു; മുന്നറിയിപ്പ് ബോര്‍ഡുകളുണ്ടായിരുന്നില്ല

Kerala
  •  a month ago
No Image

കുതിച്ചുയര്‍ന്ന് സംസ്ഥാനത്തെ സവാള വില 

Kerala
  •  a month ago
No Image

'ജയതിലക് മാടമ്പള്ളിയിലെ ചിത്തരോഗിയെന്ന് എന്‍ പ്രശാന്ത്; ഐ.എ.എസ് തലപ്പത്ത് പൊരിഞ്ഞ പോര്

Kerala
  •  a month ago