വടക്കാഞ്ചേരി പുഴ മലിനീകരണ വിമുക്തമാക്കണം: പുഴ സംരക്ഷണ കൂട്ടായ്മ ഒക്ടോബറില്‍ പുഴ സംരക്ഷണ കണ്‍വന്‍ഷന്‍
വടക്കാഞ്ചേരി: ലക്ഷക്കണക്കിനു ജനങ്ങള്‍ക്കും ജീവജാലങ്ങള്‍ക്കും ജീവദായിനിയായ വടക്കാഞ്ചേരിപ്പുഴ മാലിന്യ വിമുക്തമാക്കി പുനരുജ്ജീവിപ്പിക്കണമെന്ന് വടക്കാഞ്ചേരി പുഴ സംരക്ഷണ കൂട്ടായ്മ ആവശ്യപ്പെട്ടു.
വടക്കാഞ്ചേരി സൗഹൃദം സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ സി.ഡി സെബാസ്റ്റ്യന്‍ അധ്യക്ഷനായി. പുഴയുടെ വൃഷ്ടിപ്രദേശങ്ങളില്‍ ജലസമൃദ്ധി ഉറപ്പുവരുത്തണം. അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണം. പുഴയില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് തടയാന്‍ ശക്തമായ നടപടികള്‍ വേണം. പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ബഹുജനങ്ങളുടെയും പിന്തുണയോടെ പരിഹാരം കണ്ടെത്തണമെന്ന് യോഗം തീരുമാനിച്ചു.
ചാലക്കുടി റിവര്‍ പ്രൊട്ടക്ഷന്‍ ഫോറം കണ്‍വീനര്‍ എസ്.പി രവി, പുഴക്കല്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ രുഗ്മിണിദേവി വിഷയമവതരിപ്പിച്ചു. പ്രൊഫ. പുന്നക്കല്‍ നാരായണന്‍, കെ.കെ പ്രകാശന്‍, റോയ് ഫ്രാന്‍സിസ്, ടി.എന്‍ നമ്പീശന്‍, ഷംസുദ്ദീന്‍ വിസ്മയ, തൃശൂര്‍ രാമകൃഷ്ണന്‍, സി.വി പൗലോസ്, കെ.കെ വിജയന്‍, വി.ജെ ബെന്നി തുടങ്ങിയവര്‍ സംസാരിച്ചു.
പുഴ മലിനീകരണത്തിനെതിരെ വിപുലമായ ബഹുജന കാംപയിന്‍ സംഘടിപ്പിക്കാനും ഒക്ടോബറില്‍ പുഴ സംരക്ഷണ കണ്‍വെന്‍ഷന്‍ നടത്താനും യോഗം തീരുമാനിച്ചു. ശശികുമാര്‍ കൊടക്കാടത്ത് (ചെയര്‍മാന്‍) ഇ.എം സതീശന്‍ (ജനറല്‍ കണ്‍വീനര്‍) എന്നിവരാണ് ഭാരവാഹികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."