മാളയില്‍ നാലിടത്ത് മോഷണം
മാള: രാത്രിയില്‍ പ്രദേശത്ത് നാലിടങ്ങളില്‍ മോഷണം. വടമ മേരി റോസറി ദേവാലയം, സമീപത്തെ വൈലക്കട വിഷ്ണുമായ സന്നിധി, സെന്റ് സെബാസ്റ്റ്യന്‍സ് കപ്പോള എന്നിവിടങ്ങളില്‍ ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന് പണം അപഹരിച്ചിട്ടുണ്ട്.
മാരേക്കാട് മാണിയംകാവ് ക്ഷേത്രത്തിന്റെ കമ്മിറ്റി ഓഫിസ് മുറി തുറന്ന് ഇവിടെയുണ്ടായിരുന്ന മേശയില്‍ നിന്ന് ചില്ലറ പൈസ മോഷ്ടിച്ചു. എസ്.ഐ കെ.ഒ പ്രദീപിന്റെ നേതൃത്വത്തില്‍ പൊലിസ് എത്തി അന്വേഷണം ആരംഭിച്ചു. മേഖലയിലെ വിവിധ ഭാഗങ്ങളിലായി മോഷണം പതിവായിരിക്കയാണ്. ഇതില്‍ ഒന്നിലേയും പ്രതികളെ പിടികൂടാന്‍ പൊലിസിനായിട്ടില്ല. പട്ടാപകല്‍ പോലും ബൈക്കില്‍ എത്തി മോഷണവും പിടിച്ചു പറിയും നടന്നിട്ടും പ്രതികളെ പിടികൂടാനായിട്ടില്ല.
പകലും രാത്രി കാലങ്ങളിലും മുന്‍കാലങ്ങളില്‍ പൊലിസ് പലയിടങ്ങളിലായി റോന്ത് ചുറ്റിയിരുന്നതിനാല്‍ ഇവക്കെല്ലാം കുറവുണ്ടായിരുന്നു. എന്നാല്‍ മാള ജനമൈത്രി പൊലിസ് സ്റ്റേഷനില്‍ ആവശ്യത്തിന് പൊലിസുകാര്‍ ഇല്ലാത്തതിനാല്‍ ഇപ്പോള്‍ പട്രോളിങ് കാര്യക്ഷമമായി നടക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."