HOME
DETAILS

സി.പി.എം 'ഫ്രീക്ക'നാകുന്നു

  
backup
September 20 2017 | 08:09 AM

cpm-changing-freakzz

കണ്ണൂര്‍: ബ്രാഞ്ച് സമ്മേളനങ്ങള്‍ പുരോഗമിക്കുമ്പോള്‍ സി.പി.എം 'ഫ്രീക്ക'നാകുന്നു. ബ്രാഞ്ച് സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെടുന്നതിലേറെയും യുവാക്കളാകുന്നതോടെയാണ് സി.പി.എമ്മിന് പ്രായം കുറയുന്നത്. ഇപ്പോള്‍ നടക്കുന്ന ബ്രാഞ്ച് സമ്മേളനങ്ങളില്‍ മിക്കയിടത്തും പുതിയ സെക്രട്ടറിമാരായി എത്തുന്നത് യുവാക്കളാണ്.

പ്രാദേശിക നേതാക്കളുടേതുള്‍പ്പെടെയുള്ള കൂടിയ പ്രായം തലവേദനയായ സാഹചര്യത്തിലാണ് യുവാക്കള്‍ക്ക് കൂടുതല്‍ അവസരം കൊടുക്കാന്‍ നേതൃത്വം നിര്‍ദേശിച്ചത്. എന്നാല്‍, യുവാക്കള്‍ക്ക് മതിയായ പ്രാതിനിധ്യം കൊടുക്കണമെന്ന് സമ്മേളനത്തിന് മുന്നോടിയായുള്ള മാര്‍ഗരേഖയില്‍ സി.പി.എം നേതൃത്വം വ്യക്തമാക്കിയതിന്റെ ചുവടുപിടിച്ച് ഉത്തരവാദിത്വങ്ങള്‍ കൈമാറി സ്ഥലം കാലിയാക്കുകയാണ് മുതിര്‍ന്ന പാര്‍ട്ടി സഖാക്കളിലേറെ പേരും. ഇനിയും നേതൃത്വത്തില്‍ തുടരാന്‍ കൂടുതല്‍ പേരും തയാറാകാത്തതിനാല്‍ യുവാക്കള്‍ക്ക് സ്ഥാനം ഒഴിഞ്ഞുനല്‍കാന്‍ ആര്‍ക്കും എതിര്‍പ്പില്ല.

ബ്രാഞ്ചിലുള്ള യുവാവിനെ കസേരയേല്‍പ്പിച്ച് മുതിര്‍ന്ന സഖാക്കള്‍ രാഷ്ട്രീയ റിട്ടയര്‍മെന്റിലേക്ക് പോകുന്നത് നേതൃത്വത്തേയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. രാഷ്ട്രീയസംഘടനാ ശേഷിയും കമ്മ്യൂണിസ്റ്റ് ഗുണധര്‍മങ്ങളും പരിഗണിച്ചായിരിക്കണം പുതിയ കമ്മിറ്റികള്‍ വരേണ്ടതെന്നും സി.പി.എം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ നിര്‍ദേശിക്കുന്നുണ്ട്.

എന്നാല്‍, യുവാക്കള്‍ കൂട്ടത്തോടെ വരുന്നത് ഇതിനു ലംഘനമാകുമെന്ന ആരോപണമുണ്ട്. സ്ത്രീകള്‍ക്കു കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും വേണ്ടത്ര സ്ത്രീ പ്രാതിനിധ്യം ബ്രാഞ്ചുകളില്‍ ഇല്ലാത്തതിനാല്‍ അത് നടപ്പിലാക്കുന്നില്ല. പ്രാദേശിക തലങ്ങളില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കും തടയാന്‍ പാര്‍ട്ടിക്കാകുന്നില്ല.

22ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി നടക്കുന്ന ബ്രാഞ്ച് സമ്മേളനങ്ങള്‍ ഉള്‍പ്പെടെയുള്ള സമ്മേളനങ്ങള്‍ക്കായി കര്‍ശനമായ മാര്‍ഗനിര്‍ദേശമാണ് സി.പി.എം പുറത്തിറക്കിയിരിക്കുന്നത്. കമ്മിറ്റികളിലേക്ക് വരുന്നവര്‍ക്ക് റിയല്‍ എസ്‌റ്റേറ്റ് ബന്ധവും മദ്യപാനവും ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതൊക്കെ പൂര്‍ണമായും നടപ്പിലാക്കാനാകുമോയെന്ന ആശങ്കയിലാണ് പ്രാദേശിക നേതൃത്വങ്ങള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  17 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  17 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  17 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  17 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  17 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  17 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  17 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  17 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  17 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  17 days ago