ശ്രീനാരായണ ഗുരു ഒരു പുനര്‍വായന
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന ശ്രീ നാരായണ ഗുരുവിന്റെ പ്രസ്താവനയുടെ അര്‍ഥവ്യാപ്തി വിശകലനം ചെയ്യുമ്പോള്‍, മനുഷ്യന്റെ ഭൗതികവും നൈതികവും സാംസ്‌കാരികവും ധാര്‍മികവുമായ പുരോഗതിയില്‍ മതം തികച്ചും അപ്രസക്തമാണ് എന്ന് വിവക്ഷിക്കാവുന്നതാണ്. ഓരോ മനുഷ്യനും സ്വഭീഷ്ടമനുസരിച്ച് മതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടണ്ടായിരിക്കണമെന്ന് പറയുന്ന ശ്രീനാരായണ ഗുരു, മതം എന്നത് കേവലം അഭിപ്രായം മാത്രമാണെന്ന് സമര്‍ഥിക്കുന്നു. മനുഷ്യന്റെധാര്‍മികവും അസ്തിത്വപരവുമായ ജീവിതത്തെ നിര്‍ണയിക്കുന്നതില്‍ കാതലായ പങ്ക്‌വഹിക്കുന്നത് മതമാണ് എന്ന പരമ്പരാഗത വിശ്വാസധാരണയെയാണ് ഗുരു തിരുത്താന്‍ ശ്രമിച്ചത്.
മനുഷ്യജീവിതത്തിന്റെ വൈയക്തികവും സാമൂഹികവും സാംസ്‌കാരികവുമായ ജീവിതരീതിക്ക് മതം അനുപേക്ഷണീയമാണ്. മനുഷ്യജീവിതത്തിന്റെ ധാര്‍മികവും സാമൂഹികവുമായ വശങ്ങളെ കുറിച്ച് സംസാരിക്കുന്നത് വേദഗ്രന്ഥങ്ങളുംഉപനിഷത്തുക്കളുമാണ്. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറയ്ക്കുന്നവര്‍ എന്നില്‍പ്പെട്ടവനല്ല എന്ന പ്രവാചകാധ്യാപനവും വാല്‍മീകി മഹര്‍ഷി രചിച്ച മഹാഭാരതവും, ഉയര്‍ത്തിക്കാണിക്കുന്നത് മതത്തിന്റെ ധാര്‍മികപരിപ്രേഷ്യത്തെയാണ്. മതമില്ലാ തെയും മനുഷ്യന് ധാര്‍മികമായി മുന്നേറാന്‍ സാധിക്കുമെന്ന ധാരണ ഉയര്‍ന്നുവരുന്നത്, മതവും ധാര്‍മികതയും രണ്ടണ്ടും രണ്ടണ്ടാണെന്ന അബദ്ധധാരണയില്‍ നിന്നാണ്.
കുരിശുയുദ്ധാനന്തരം യൂറോപ്പിന്റെ ധൈഷണിക മണ്ഡലങ്ങളെ ഗ്രസിച്ച സെമിറ്റിക് വിരുദ്ധത (മിശേലൊശശോെ) പതിനെട്ടാം നൂറ്റാണ്ടണ്ടിന്റെ തുടക്കത്തോടെ മത നിരപേക്ഷത എന്ന ആശയം ലോകത്തിന് സമ്മാനിച്ചു. ഈ ചിന്തക്ക് ബ്രിട്ടീഷുകാരുടെ വരവോടെ ഇന്ത്യയിലും വേരോട്ടം ലഭിക്കുകയുണ്ടണ്ടായി. ശ്രീനാരായണഗുരു ഇതില്‍ ആകൃഷ്ടനാവുകയും 1917ല്‍ ജാതി-മതമില്ലാ വിളംബരത്തിലൂടെമലയാളികളുടെ മുന്നില്‍ തന്റെ മതനിരപേക്ഷത പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.
ഇന്ത്യയില്‍ പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം മതവിശ്വാസം രക്തത്തിലും മജ്ജയിലും അലിഞ്ഞുചേര്‍ന്ന വസ്തുതയാണ്. അതിനാല്‍ മതനിരപേക്ഷത വിശ്വാസികള്‍ക്കിടയില്‍ വിലപ്പോവുകയില്ല എന്നു മനസ്സിലാക്കിയ ഗുരു,ജനങ്ങളെ തന്റെ ആശയത്തിലേക്ക് അടുപ്പിക്കാനായി അയിത്തം-ജാതി വ്യവസ്ഥപോലുള്ള ഹൈന്ദവാചാരങ്ങളുടെ മറപിടിക്കുകയായിരുന്നു. ശ്രീ നാരായണ ഗുരുവിനെ മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ആശയത്തിലേക്ക് എത്തിച്ചത് പാശ്ചാത്യ വിദ്യാഭ്യാസം നേടിയ ഡോ. പല്‍പ്പുവുമായുള്ളസമ്പര്‍ക്കമായിരുന്നു. ഇന്ത്യയിലെ ജനങ്ങള്‍ മതത്തിന്റെ പേരില്‍ ഭിന്നിപ്പ് തുടങ്ങിയത് ബ്രിട്ടീഷുകാരുടെ വരവോടെയായിരുന്നു എന്ന ഗാന്ധിജിയുടെ പ്രസ്താവന ഇവിടെ സ്മരണീയമാണ്. ശ്രീനാരായണ ഗുരുവിന് മതം എന്നത് ആവശ്യമായ തിന്മ(ിലരലമൈൃ്യ ല്ശഹ)മാത്രമായിരുന്നു. ഗുരു തന്റെ ജീവിതത്തില്‍ ഹിന്ദു സനാതന ധര്‍മങ്ങളില്‍ വിശ്വസിച്ചിരുന്നില്ല, പ്രഭാഷണങ്ങളില്‍ ഹൈന്ദവാചാരങ്ങളെ പരിഹസിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയില്‍ വസിക്കുന്ന ജനങ്ങളെ വിദേശികള്‍, ഹിന്ദുക്കള്‍ എന്ന് വിളിച്ച ഗുരു, ഹിന്ദു എന്നത് ഒരു മതമാണ് എന്ന 3000 വര്‍ഷത്തെ വിശ്വാസത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുകയായിരുന്നു. ക്ഷേത്രങ്ങളെനാരായണ ഗുരു വിഭാവനം ചെയ്തിരുന്നത് മതനിരപേക്ഷതയുടെ പൊതുസ്ഥല(ലെരൗഹമൃുൗയഹശര ുെമരല)മായിട്ടായിരുന്നു. എന്നാല്‍, ജനങ്ങള്‍ തന്റെ കാഴ്ചപ്പാടില്‍ നിന്ന് മാറി ചിന്തിക്കാന്‍ തുടങ്ങിയപ്പോള്‍, ഇനി നിര്‍മിക്കേണ്ടണ്ടത് വിദ്യാലയങ്ങളാണ് ജനങ്ങളെനേര്‍വഴിയിലേക്ക് നയിക്കാന്‍ പര്യാപ്തമായ മാര്‍ഗം ആധുനിക വിദ്യാഭ്യാസമാണ് എന്നു പറഞ്ഞ് ചുവടു മാറ്റുകയായിരുന്നു.
ക്ഷേത്രങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും എത്ര തന്നെ പുണ്യം കല്‍പ്പിച്ചാലും ആത്യന്തികമായി അവ മനുഷ്യനെ അറിവില്ലാത്തവരാക്കി മാറ്റുന്ന വാസ്തുശില്‍പ ഗോപുരങ്ങളാണെന്ന് ഗുരു പരോക്ഷമായി ഇതിലൂടെ സമര്‍ഥിക്കുന്നു. എസ്.എന്‍.ഡി.പിയുടെ ക്ഷേത്ര നിര്‍മാണവും ആചാര പരിഷ്‌കാരങ്ങളും ഈഴവരെ സാമാന്യജനത്തിനിടയില്‍നിന്ന് സ്വതന്ത്രവും വ്യതിരിക്തവുമായ സ്വത്തബോധം വളര്‍ത്താനായിരുന്നു. ഇതിലൂടെ അവരെ ഹൈന്ദവ ശ്രേണിയില്‍നിന്നടര്‍ത്തിമാറ്റുക എന്ന ആശയമാണ് ഗുരു പ്രയോഗവല്‍ക്കരിച്ചത്, ഇത് നടപ്പാക്കാന്‍ അപഹിന്ദുവല്‍ക്കരണം (റല വശിറൗശ്വമശേീി) അനിവാര്യമായിരുന്നു. ഇത് പ്രത്യക്ഷത്തില്‍ മനസ്സിലാക്കാന്‍ ആവശ്യമായി താത്ത്വിക വളര്‍ച്ച അന്നത്തെ സമൂഹംആര്‍ജിച്ചിരുന്നില്ല. ഈ പരിമിതി അദ്ദേഹം പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്തു. ആധുനിക വിദ്യാഭ്യാസത്തിലൂടെ ശാസ്ത്രീയ അറിവിലേക്ക് തുറക്കപ്പെടുന്ന വാതിലുകള്‍, ക്രമേണ അമ്പലങ്ങള്‍ക്കും ക്ഷേത്രാചാരങ്ങള്‍ക്കും മുമ്പില്‍ കൊട്ടിയടക്കപ്പെടുമെന്ന ഗുരുവിന്റെ ദീര്‍ഘവീക്ഷണം തെറ്റായിരുന്നില്ല എന്നു വേണം കരുതാന്‍.
നമ്പൂതിരി മുതല്‍ നായാടി വരെയുള്ളവര്‍ അടങ്ങുന്ന ഒരു ഹിന്ദു സംഘടനയല്ല എസ്.എന്‍.ഡി.പിയിലൂടെ ഗുരു വിഭാവനം ചെയ്തിരുന്നത്. ഹിന്ദുമതത്തിലെ വിവിധ ജാതിക്കാര്‍ക്കും മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും പാഴ്‌സികള്‍ക്കും യഹുദര്‍ക്കും ബുദ്ധിസ്റ്റുകള്‍ക്കും ജൈനര്‍ക്കും ഒരുപോലെ തോളോടുതോള്‍ ചേര്‍ന്നുപ്രവര്‍ത്തിക്കാനുള്ള പൊതുപ്രവര്‍ത്തന മണ്ഡല(ുൗയഹശരുെമരല)മായിട്ടായിരുന്നു. അതായത് നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യയുടെ അടിസ്ഥാന തത്വമായിരുന്നു ഗുരു സ്വപ്‌നം കണ്ടണ്ടിരുന്നത്. എന്നാല്‍, ആ പ്രസ്ഥാനം ഒരുകാലത്ത് മനുഷ്യരെ പരസ്പരം അകറ്റുന്നത് എന്നു പറഞ്ഞ് ഗുരു മാറ്റി നിര്‍ത്തിയിരുന്ന രാഷ്ട്രീയത്തെ ഇന്ന് നെഞ്ചോട് ചേര്‍ക്കുകയാണ്.
ഗുരു എപ്പോഴും ആഗ്രഹിച്ചിരുന്നതും സ്വാപ്‌നം കണ്ടണ്ടിരുന്നതും ഇന്ത്യയിലെ ജനങ്ങള്‍ അക്രമത്തില്‍ നിന്നും അനീതിയില്‍ നിന്നും വിട്ടുനിന്ന് സഹോദരരായി ജീവിച്ചു കാണാനാണ്. ഗുരു ഒരിക്കല്‍ പറയുകയുണ്ടണ്ടായി, ഒരു പീഡയുറുമ്പിനും വരുത്തരുത് എന്ന്. അതായത് ഒരു ഉറുമ്പു പോലും അകാരണമായി പീഡിപ്പിക്കപ്പെടരുത്.
എസ്.എന്‍.ഡി.പി രാഷ്ട്രീയ നിലനില്‍പ്പിന് വേണ്ടണ്ടി കൂട്ടു പിടിച്ചിരിക്കുന്നത്, രാജ്യത്തെഏറ്റവും മൃഗീയമായി മനുഷ്യനെ കൊലചെയ്യുന്ന വര്‍ഗീയ പാര്‍ട്ടിയായ ബി.ജെ.പിയുമായിട്ടാണ്. ഇവിടെ ഗുരുവിന്റെ രണ്ട് ആശയങ്ങളെയാണ് എസ്.എന്‍.ഡി.പി തള്ളിക്കളഞ്ഞിരിക്കുന്നത്. രാജ്യത്ത് സമാധാനം കൊണ്ടണ്ടുവരാന്‍ രൂപീകരിച്ച സംഘടന അതിന്റെ സ്ഥാപകന് ശേഷം ഒരു നൂറ്റാണ്ടണ്ട് പോലും അടിസ്ഥാനലക്ഷ്യത്തിലേക്ക് ചലിച്ചില്ല എന്നത് അതിന്റെ ആശയ വൈകല്യത്തെയാണ് സൂചിപ്പിക്കുന്നത്.
ഗുരുവിനെ ഹിന്ദുത്വവാദിയാക്കാനുള്ള ശ്രമം മുറയ്ക്ക് നടക്കുന്നുണ്ടണ്ട്. ഗുരു ഏറ്റവും കൂടുതല്‍ വെറുത്തിരുന്നതും തള്ളിപ്പറഞ്ഞിരുന്നതും ജാതിവ്യവസ്ഥയെയായിരുന്നു. ഗുരു എന്നും സ്വപ്‌നംകണ്ടണ്ടിരുന്നത് ഭാഷാ വര്‍ണ വര്‍ഗ വൈജാത്യങ്ങള്‍ മറന്ന് ഏകോദര സഹോദരന്‍മാരായിജീവിക്കുന്ന ഭാരതമക്കളെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."