HOME
DETAILS

കരിപ്പൂരില്‍ എ.ഡി.എസ്-ബി സംവിധാനം പ്രവര്‍ത്തനക്ഷമമാക്കുന്നു

  
backup
September 21 2017 | 02:09 AM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%ac%e0%b4%bf-%e0%b4%b8

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആകാശ സുരക്ഷക്കും വ്യോമ ഗതാഗത നിയന്ത്രണത്തിനുമായി സ്ഥാപിച്ച എ.ഡി.എസ്-ബി(ഓട്ടോമാറ്റിക്ക് ഡിപ്പന്‍ഡന്റ് സര്‍വൈലന്‍സ് ബ്രോഡ്കാസ്റ്റ്)പ്രവര്‍ത്തനക്ഷമമാക്കുന്നതിന് വിദഗ്ധ സംഘം പരിശോധന തുടങ്ങി.
എയര്‍ പോര്‍ട്ട് അതോറിറ്റിയിലെ അസിസ്റ്റന്റ് മാനേജര്‍ അഭിജിത് ദാസ്, സീനിയര്‍ മാനേജര്‍ രതീഷ് ബാബു എന്നിവരാണ് പരിശോധന നടത്തുന്നത്.
കരിപ്പൂരില്‍ എ.ഡി.എസ്-ബി സംവിധാനം സ്ഥാപിച്ചിട്ട് അഞ്ച് വര്‍ഷമായിട്ടും കമ്മിഷന്‍ ചെയ്തിരുന്നില്ല. പറക്കുന്ന രണ്ട് വിമാനങ്ങള്‍ തമ്മിലുള്ള ദൂരം ഉപഗ്രഹ സഹായത്തോടെ നിര്‍ണയിക്കുന്നതുള്‍പ്പെടെയുള്ളവ എ.ഡി.എസ്-ബി സംവിധാനം വഴി സാധിക്കും.
രണ്ട് ദിവസത്തെ പരിശോധനകള്‍ക്ക് ശേഷം സംഘം റിപ്പോര്‍ട്ട് ഡി.ജി.സി.എക്ക് കൈമാറും. ഡി.ജി.സി.എ ആണ് സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതിനുളള അനുമതി നല്‍കേണ്ടത്.
അഞ്ചുവര്‍ഷം മുന്‍പ് തയാറാക്കിയ പദ്ധതിയാണ് പൂര്‍ണതോതില്‍ യാഥാര്‍ഥ്യമാക്കുന്നത്. 2012ല്‍ തുടങ്ങിയ നിര്‍മാണ ജോലികള്‍ 2013ല്‍ പൂര്‍ത്തിയാക്കിയെങ്കിലും പ്രവര്‍ത്തിപ്പിക്കാന്‍ വിദഗ്ധരില്ലാത്തതുള്‍പ്പെടെയുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം കമ്മിഷന്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പരീക്ഷണാര്‍ഥം ഇത് പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.
പരീക്ഷണം വിജയപ്രദമായതോടെയാണ് പ്രവര്‍ത്തനത്തിന് അനുമതി നല്‍കുന്നതിനായി പരിശോധനക്ക് വിദഗ്ധരെത്തിയത്. കരിപ്പൂരില്‍ വിമാനങ്ങളുടെ ലാന്റിങിനും മറ്റും അനുമതി നല്‍കുന്ന എയര്‍ട്രാഫിക് കണ്‍ട്രോള്‍(എ.ടി.സി) ഉദ്യോഗസ്ഥര്‍ക്കും ഇതിന്റെ പ്രവര്‍ത്തനത്തില്‍ പരിശീലനം നല്‍കിയിട്ടുണ്ട്.
ഇന്ത്യയിലെ റഡാറില്ലാത്ത 14 വിമാനത്താവളങ്ങളെ എ.ഡി.എസ്-ബി സംവിധാനം വഴി ബന്ധിപ്പിച്ചിട്ടുണ്ട്. കൊച്ചിയിലെ റഡാറുമായി കരിപ്പൂരിലെ സംവിധാനം ബന്ധിപ്പിക്കുകയും ചെയ്യും.
കരിപ്പൂരില്‍ വ്യോമ ഗതാഗത നിയന്ത്രണത്തിന് റഡാര്‍ സംവിധാനം ഇല്ലെന്ന പരിമിതി ഒരുപരിധിവരെ മറികടക്കാന്‍ എ.ഡി.എസ്-ബി വഴി സാധിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  22 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  22 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  22 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  22 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  23 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  23 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  23 days ago