എട്ടാമത് സംസ്ഥാന തുടര്‍വിദ്യാഭ്യാസ കലോത്സവം കോഴിക്കോട്ട്
കോഴിക്കോട്: സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനം നടന്ന കോഴിക്കോട്ട് ആദ്യമായി സംഘടിപ്പിക്കുന്ന സംസ്ഥാന തുടര്‍വിദ്യാഭ്യാസ കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന് തൊഴില്‍-എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ മുഖ്യരക്ഷാധികാരിയായി സംഘാടകസമിതി രൂപീകരിച്ചു.
കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലയിലെ എം.പിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.കെ രാഘവന്‍, എം.ഐ ഷാനവാസ്, എം.എല്‍.എമാരായ പുരുഷന്‍ കടലുണ്ടി, വി.കെ.സി മമ്മദ് കോയ, എ. പ്രദീപ്കുമാര്‍, കെ. ദാസന്‍, സി.കെ നാണു, എ.കെ ശശീന്ദ്രന്‍, ഇ.കെ വിജയന്‍, ജോര്‍ജ് എം. തോമസ്, പി.ടി.എ റഹീം, കാരാട്ട് റസാഖ്, ഡോ. എം.കെ മുനീര്‍, പാറക്കല്‍ അബ്ദുല്ല, ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല എന്നിവര്‍ രക്ഷാധികാരികളാണ്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് കണ്‍വീനര്‍. ജില്ലാ കലക്ടര്‍ യു.വി ജോസ് ചീഫ് കോഡിനേറ്ററായിരിക്കും. വിവിധ സബ്കമ്മിറ്റികളടക്കം 501 അംഗ സംഘാടക സമിതിയാണ് നിലവില്‍ വന്നത്.
സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി പഠിതാക്കള്‍ക്കും പ്രേരക്മാര്‍ക്കുമായി സംഘടിപ്പിക്കുന്ന എട്ടാമത് കലോത്സവമാണിത്. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ തലങ്ങളില്‍ നടക്കുന്ന പ്രാഥമിക മത്സരങ്ങളിലും തുടര്‍ന്നു ബ്ലോക്ക്, ജില്ലാതലങ്ങളിലും നടക്കുന്ന മത്സരങ്ങളിലും വിജയിച്ചവരാണ് സംസ്ഥാന തലത്തില്‍ പങ്കെടുക്കുക.
സാക്ഷരതാ പഠിതാക്കള്‍ക്കും തുല്യതാ പഠിതാക്കള്‍ക്കും പുറമെ സാക്ഷരതാ മിഷനു കീഴിലെ വികസന വിദ്യാകേന്ദ്രങ്ങള്‍, തുടര്‍വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ പ്രേരക്മാരും അസി. പ്രേരക്മാരും പങ്കെടുക്കാന്‍ അര്‍ഹരാണ്. സംസ്ഥാന തലത്തില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വിഭാഗത്തിനും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുമായി പ്രത്യേക മത്സരങ്ങള്‍ ഉണ്ടായിരിക്കും. കലോത്സവത്തില്‍ സംഘടിപ്പിക്കുന്ന കലാരൂപങ്ങള്‍, ഗോത്രനൃത്തങ്ങള്‍ എന്നിവ മത്സരത്തില്‍പ്പെടില്ല.
ഇതിനായുള്ള എന്‍ട്രികള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം മത്സരമുണ്ടാകില്ല.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സന്‍ സുജാത മനയ്ക്കല്‍, സാക്ഷരതാ മിഷന്‍ അസി. ഡയറക്ടര്‍ കെ. അയ്യപ്പന്‍ നായര്‍, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.കെ സുരേഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ഡി ഫിലിപ്പ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ. ചന്ദ്രന്‍ മാസ്റ്റര്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ വത്സല സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."