HOME
DETAILS
MAL
നാവൂറും വിഭവങ്ങളുമായി പാചക റാണിമാര്‍
backup
September 21 2017 | 07:09 AM
പന്മന: പാചക കലയിലെ റാണിമാരെ കണ്ടെത്താന്‍ നടത്തിയ മത്സരത്തില്‍ നാവൂറും വിഭവങ്ങളുമായി അമ്മമാരെത്തി.
നൂറ്റിരണ്ട് പാചക റാണിമാര്‍ മല്‍സരത്തില്‍ പങ്കെടുത്തു. അമൃതം പൊടി ഉപയോഗിച്ച് വ്യത്യസ്തമായ നൂറ്റിരണ്ട് വിഭവങ്ങള്‍ വീട്ടില്‍ നിന്ന് പാചകം ചെയ്ത് കൊണ്ടുവന്ന് മത്സരത്തില്‍ പങ്കെടുത്തത്.
ദോശ, അപ്പം, പുട്ട്, ഇടിയപ്പം, ഉണ്ട, അമ്യതം ഹല്‍വ തുടങ്ങി കൊതിയൂറും വിഭവങ്ങള്‍ പഞ്ചായത്ത് കോണ്‍ ഫറന്‍സ് ഹാളില്‍ നിരത്തിയത്.സാമൂഹിക വകുപ്പിന്റെ നേതൃത്വത്തിലായിരുന്നൂ മത്സരം സംഘടിപ്പിച്ചത്.
ആരോഗ്യവകുപ്പധിക്യതര് വിധികര്‍ത്താക്കളായി.പാച്ചക കലയിലെ റാണിമാരെ തെരഞ്ഞെടുത്ത മത്സരത്തോടനുബന്ധിച്ച് അമൃതം പോഷകാഹാരത്തിന്റെ പ്രത്യേകതകള്‍ വിവരിച്ച് കൊണ്ടുള്ള തിരുവാതിര, നാടന്‍ പാട്ട് എന്നിവയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."