HOME
DETAILS
MAL
മഴ; ജില്ലാ കലക്ടര്‍ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു
backup
September 22 2017 | 04:09 AM
ഗൂഡല്ലൂര്‍: കനത്ത മഴയില്‍ തകര്‍ന്ന പ്രദേശത്തെ ഗ്രാമങ്ങളിലെ വീടുകളും റോഡുകളും പാലങ്ങളും നീലഗിരി ജില്ലാ കലക്ടര്‍ ഇന്നസെന്റ് ദിവ്യ സന്ദര്‍ശിച്ചു.
ഗൂഡല്ലൂര്‍ മാര്‍ത്തോമാ നഗറിലെ ഹൗസിങ്ങ് ബോര്‍ഡ് കോളനിയിലെ ബഹുനിലക്കെട്ടിടങ്ങള്‍ ഇടിഞ്ഞുവീഴുന്ന നിലയിലാണ്. കോളനിയിലെ വീഴാറായ ആള്‍പ്പാര്‍പ്പില്ലാത്ത കെട്ടിടങ്ങള്‍ ആള്‍ത്താമസമുള്ള കെട്ടിടങ്ങള്‍ക്കും ഭീഷണിയായതിനാല്‍ ഉടനെ പൊളിച്ചുനീക്കാന്‍ നടപടിയെടുക്കണമെന്ന് കോളനിവാസികള്‍ ആവശ്യപ്പെട്ടിരുന്നു.
മഴവെള്ളത്തില്‍ മുങ്ങിപ്പോയ തേന്‍വയല്‍ ഗ്രാമത്തിലെ ആദിവാസി വീടുകളും കളക്ടറും സംഘവും സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."