HOME
DETAILS
MAL
ഹൃദയവാരാചരണം സംഘടിപ്പിക്കും
backup
September 22 2017 | 08:09 AM
കൊല്ലം: ലോകാരോഗ്യ സംഘടനയുടെയും വേള്‍ഡ് ഹാര്‍ട്ട് ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ 29ന് ഹൃദയദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ശാസ്താംകോട്ട പത്മാവതി മെഡിക്കല്‍ ഫൗണ്ടേഷനും ഒരാഴ്ച നീണ്ടു നില്ക്കുന്ന ഹൃദയവാരാചരണം സംഘടിപ്പിക്കും.
28ന് രാവിലെ സന്ദേശ പദയാത്ര ശാസ്താംകോട്ടയില്‍ നിന്ന് ആരംഭിച്ച് ആശുപത്രിയില്‍ എത്തിച്ചേരും. തുടര്‍ന്നു ചേരുന്ന പൊതുസമ്മേളനത്തില്‍ ഹൃദ്രോഗവിദഗ്ധര്‍ ബോധവല്‍ക്കരണ ക്ലാസെടുക്കും.
29ന് പത്മാവതി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പത്താംവാര്‍ഷികം പ്രമാണിച്ചു സൗജന്യ ഹൃദ്രോഗ, ഹൃദയ ശസ്ത്രക്രിയാ നിര്‍ണയ ക്യാംപ് നടക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സുശീലന്, പി.ആര്.ഒ ഹരികുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."