HOME
DETAILS
MAL
കേരളത്തിലെ മൂന്ന് സ്വാശ്രയ കോളജുകളിലെ പ്രവേശനം അംഗീകരിക്കുന്നതായി സുപ്രിംകോടതി
backup
September 22 2017 | 08:09 AM
ന്യൂഡല്‍ഹി: കേരളത്തിലെ മൂന്ന് സ്വാശ്രയ കോളജുകളിലെ പ്രവേശനം അംഗീകരിക്കുന്നതായി സുപ്രിംകോടതി വാക്കാല്‍ ഉത്തരവിട്ടു. വിശദമായ ഉത്തരവ് ഉടന്‍ പുറത്തിറക്കും. തൊടുപുഴ അല്‍അസര്‍, അടൂര്‍ മൗണ്ട് സിയോണ്‍, കല്പറ്റ ഡി.എം എന്നീ മെഡിക്കല്‍ കോളജുകള്‍ ഈ വര്‍ഷം നല്കിയ പ്രവേശനത്തിനാണ് കോടതി അനുമതി നല്‍കിയത്.
കോളജുകളിലെ സൗകര്യങ്ങളില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കണ്ടെത്തിയ അപകാതകള്‍ നാമമാത്രമാണ്. ഇതിന്റെ പേരില്‍ 400 വിദ്യാര്‍ഥികളുടെ ഭാവി ത്രിശങ്കുവിലാക്കാന് അനുവദിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."