HOME
DETAILS
MAL
പത്രപ്രവര്‍ത്തക പെന്‍ഷന്‍: അംഗമാകാന്‍ അവസരം
backup
September 23 2017 | 01:09 AM
തിരുവനന്തപുരം: പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതിയില്‍ നാളിതുവരെ അംഗത്വം നേടാത്തതും വിരമിക്കുന്നതിന് 10 വര്‍ഷത്തില്‍ കുറവ് മാത്രം സേവനകാലയളവുള്ളവരുമായ മാധ്യമപ്രവര്‍ത്തകര്‍ക്ക് പദ്ധതിയില്‍ ചേരാന്‍ ഒരവസരം കൂടിനല്‍കുന്നു.
വിരമിക്കാന്‍ 10 വര്‍ഷത്തില്‍ കുറവ് മാത്രം കാലയളവുള്ളവര്‍ക്ക് ബന്ധപ്പെട്ട ജില്ലാ, മേഖലാ ഐ & പി.ആര്‍.ഡി ഓഫിസുകള്‍ മുഖേന ഒക്ടോബര്‍ 31 വരെ അപേക്ഷ നല്‍കാം.
അംഗത്വം നേടുന്നവര്‍ സ്ഥിരപ്പെട്ട കാലയളവ് മുതലുള്ള അംശാദായം 15 ശതമാനം പിഴപ്പലിശ സഹിതം അടക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."