ക്രിസ്റ്റ്യാനോയെയും വിജയനെയും ഇഷ്ടപ്പെടുന്ന രാഹുല്‍
തൃശൂര്‍: അണ്ടര്‍ 17 ലോകകപ്പിനുള്ള 21 അംഗ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ ഇടം പിടിച്ച് മലയാളി താരം കെ.പി രാഹുലും ചരിത്രത്തിന്റെ ഭാഗമാകുന്നു. ദേശീയ ക്യാംപിലുണ്ടായിരുന്ന മൂന്ന് മലയാളികളില്‍ രാഹുല്‍ മാത്രമാണ് 21 അംഗ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തൃശൂര്‍ ഒല്ലൂക്കര സ്വദേശി കണ്ണോളി വീട്ടില്‍ പ്രവീണിന്റെയും ബിന്ദുവിന്റേയും മകനാണ് രാഹുല്‍. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഫുട്‌ബോള്‍ ക്യാംപിലെ സ്ഥിരാംഗമാണ് രാഹുല്‍. നിരവധി പരിശീലന മത്സരങ്ങളിലും വിദേശ രാജ്യങ്ങളിലടക്കം സൗഹൃദ മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ഷൂട്ടിങില്‍ മികവ് പുലര്‍ത്തുന്ന മുന്നേറ്റക്കാരനായ രാഹുല്‍ അപ്രതീക്ഷിതവും അതിവേഗത്തിലുമുള്ള നീക്കങ്ങളിലൂടെ സ്‌കോര്‍ ചെയ്യാന്‍ സമര്‍ഥനാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മുന്‍ ഇന്ത്യന്‍ നായകനും മലയാളി ഇതിഹാസവുമായ ഐ.എം വിജയന്‍ എന്നിവരെയാണ് രാഹുല്‍ ഇഷ്ടപ്പെടുന്നത്. തൃശൂരിലെ പീതാംബരന്‍ മാഷിന്റേയും പറപ്പൂരിലെ സെഫറ്റ് ക്യാംപിലൂടേയുമാണ് രാഹുല്‍ പരിശീലനം നേടിയത്.
രാഹുല്‍ ടീമില്‍ ഇടം നേടിയതില്‍ സന്തോഷമുണ്ടെന്നും കളി കാണാന്‍ പോകണമെന്ന് ആഗ്രഹമുണ്ടെന്നും രാഹുലിന്റെ പിതാവ് പ്രവീണും മാതാവ് ബിന്ദുവും പറഞ്ഞു. മുക്കാട്ടുകര സെന്റ് ജോര്‍ജ്‌സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി നന്ദനയാണ് സഹോദരി. രാഹുലിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അയല്‍വാസികളും ലഡു വിതരണം ചെയ്തും പടക്കംപൊട്ടിച്ചും സന്തോഷം പങ്കിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."