പെട്രോള്‍ഡീസല്‍ വില വര്‍ധന സര്‍ക്കാര്‍ വിലാസം തട്ടിപ്പാണെന്ന് വി.കെ ശ്രീകണ്ഠന്‍
പാലക്കാട്: പെട്രോള്‍ഡീസല്‍ വില വര്‍ധന ഒരു സര്‍ക്കാര്‍ വിലാസം തട്ടിപ്പാണെന്ന് ഡി.സി.സി. പ്രസിഡന്റ് വി.കെ.ശ്രീകണ്ഠന്‍ . എണ്ണയുടെ വിലയേക്കാള്‍ കൂടുതല്‍ നികുതി ഈടാക്കുന്ന രാജ്യമായി ഇന്ത്യ മാറി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണ വില ഇടിയുമ്പോള്‍ അതനുസരിച്ച് കുറക്കാതെ എക്‌സൈസ് നികുതി നിരന്തരം കൂട്ടുകയാണ് സര്‍ക്കാരുകള്‍ ചെയ്യുന്നത്. പെട്രോളിന്റേയും ഡീസലിന്റേയും പേരില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊളളയടിക്കുകയാണെന്ന് ശ്രീകണ്ഠന്‍ കുറ്റപ്പെടുത്തി. പാലക്കാട് ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി സുല്‍ത്താന്‍ പേട്ടയില്‍ നടത്തിയ പെട്രോള്‍ പമ്പ് ഉപരോധസമരം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡന്റ് എ.രാജപ്പന്‍ അധ്യക്ഷനായി. ഡി.സി.സി..ഭാരാഹികളായ പി.വി. രാജേഷ്, കെ.രാജേശ്വരി, നേതാക്കളായ പി.ബാലഗോപാല്‍, എച്ച്.മുബാറക്ക്, ശരരാജ്, കാജാജയ്‌ലാവുദ്ദീന്‍, പ്രശോഭ് പ്രസംഗിച്ചു. കോണ്‍ഗ്രസ്സ് അഭിമുഖ്യത്തില്‍ രാജ്യ വ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ 100 പെട്രോള്‍ പമ്പുകള്‍ മണ്ഡലം കമ്മിറ്റികളുടെ അഭിമുഖ്യത്തില്‍ ഉപരോധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."