ആറ്റിങ്ങല്‍ വെടിവെയ്പ് തിരുവിതാംകൂറിലെ സ്വാതന്ത്ര്യ ചരിത്രപരമ്പരയിലെ പ്രധാന സംഭവം: ഉമ്മന്‍ചാണ്ടി
ആറ്റിങ്ങല്‍: തിരുവിതാംകൂറിലെ സ്വാതന്ത്ര്യസമര പരമ്പരയില്‍ പ്രധാനപ്പെട്ട സംഭവമായിരുന്നു ആറ്റിങ്ങല്‍ വെടിവെയ്‌പെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
എസ്.എസ് ഹരിഹരയ്യര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആറ്റിങ്ങല്‍ വെടിവെയ്പ് ദിനാചരണ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെയ്യാറ്റിന്‍കരയിലും തന്റെ മണ്ഡലമായ പുതുപ്പള്ളിയിലും ഇതേ സമയം വെടിവെയ്പ്പ് നടന്നിരുന്നു. ഭാരത സ്വാതന്ത്ര്യസമര ചരിത്രത്തിലെ ആദ്യ പോരാട്ടങ്ങള്‍ക്ക് വേദിയായ നാടാണ് ആറ്റിങ്ങല്‍. 1721ല്‍ നടന്ന ഈ പോരാട്ടത്തെ ചരിത്രം വിസ്മരിക്കുകയായിരുന്നു.
ധീര ദേശാഭിമാനികളുടെ സ്മരണകള്‍ ഓരോ വര്‍ഷവുംസ്മരിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫൗണ്ടേഷന്‍ പ്രസിഡന്റ് വി.എസ് അജിത്കുമാര്‍ അധ്യക്ഷനായി.
സ്വാതന്ത്ര്യസമര സേനാനികളെ അഡ്വ. ബി. സത്യന്‍ എം.എല്‍.എ ആദരിച്ചു. നഗരസഭാ ചെയര്‍മാന്‍ എം. പ്രദീപ് സ്മൃതി മണ്ഡപത്തിലെ പുഷ്പാര്‍ച്ചനക്ക് നേതൃത്വം നല്‍കി. ആര്‍. ഹേലി, അഡ്വ. വി. ജയകുമാര്‍, അഡ്വ.സി.ജെ രാജേഷ് കുമാര്‍, മണനാക്ക് ഷിഹാബുദ്ദീന്‍, തട്ടത്തുമല ബഷീര്‍, ജെ. ശശി, എന്‍.കെ.പി സുഗതന്‍, വി.കെ ശശിധരന്‍, അഡ്വ.ജി. വിജയധരന്‍ സംസാരിച്ചു.
ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ജനസേവാ പ്രവാസി പുരസ്‌കാരം പ്രജീഷ് സത്യവരദനും ജനസേവാ സ്വദേശി പുരസ്‌കാരം അഡ്വ.പി. സുകുമാരനും സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."