പാഠപുസ്തകങ്ങള്‍ ഉടനടി വിതരണം ചെയ്യണം: കെ.എസ്.യു
കൊല്ലം: പാഠപുസ്തകങ്ങള്‍ കൃത്യസമയത്ത് വിതരണം ചെയ്തു എന്ന് പറഞ്ഞ് പരസ്യം നല്‍കി മേനി നടിച്ചു നടക്കുന്ന വിദ്യാഭ്യാസ മന്ത്രിയും ഇടതു സര്‍ക്കാരും വ്യാജപരസ്യങ്ങളിലൂടെ കേരളത്തിലെ ജനങ്ങളെ കബിളിപ്പിച്ചിരിക്കുയാണെന്ന് കെ.എസ്.യു ജില്ലാ ജനറല്‍ സെക്രട്ടറി അനൂപ് നെടുമ്പന പറഞ്ഞു.
ഓഗസ്റ്റില്‍ വിതരണം ചെയ്യേണ്ട പാഠപുസ്തകങ്ങള്‍ സെപ്റ്റംബര്‍ അവസാനമായിട്ടും വിതരണം ചെയ്യുവാന്‍ സാധിച്ചിട്ടില്ല. രണ്ടാം ടേം ആരംഭിച്ചിട്ടും പാഠപുസ്തകങ്ങള്‍ ലഭിക്കാത്തതിനാല്‍ പഠനപ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായിരിക്കുകയാണ്. രണ്ട് ടേം ആയിരുന്ന വിദ്യാഭ്യാസ വര്‍ഷത്തെ മൂന്നായി തിരിച്ചപ്പോള്‍ പാഠപുസ്തക അച്ചടിയുടെ ചെലവ് വര്‍ധിക്കുകയും വിതരണം പ്രതിസന്ധിയിലായിരിക്കുകയും ചെയ്തു.
ഈ മണ്ടന്‍ പരിഷ്‌കാരം വിദ്യാര്‍ഥികളുടെ ഭാവിയില്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. പാഠപുസ്തകങ്ങള്‍ ഉടനടി വിതരണം ചെയ്യാത്ത പക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് അനൂപ് നെടുമ്പന അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."