അടുത്ത ജന്മത്തില് ബ്രാഹ്മണനാവണമെന്ന് ആഗ്രഹം: സുരേഷ് ഗോപി
തിരുവനന്തപുരം: അടുത്ത ജന്മത്തില് ബ്രാഹ്മണനായി ജനിക്കാനാണ് ആഗ്രഹമെന്ന് സുരേഷ് ഗോപി എം.പി. സംസ്ഥാന യോഗ ക്ഷേമസഭയുടെ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിച്ചമര്‍ത്തപ്പെടാന്‍ ഞങ്ങള്‍ തയ്യാറല്ലെന്ന പ്രഖ്യാപനം ഈ സമ്മേളനത്തോടുകൂടി വേണമെന്ന് സുരേഷ് ഗോപി നിര്‍ദേശിച്ചു. ഭൂപരിഷ്കരണം വന്നപ്പോള്‍ ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് പിന്നീട് കൈനീട്ടിയപ്പോള്‍ ഒന്നും നല്‍കിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുനര്‍ ജന്മത്തില് വിശ്വസിക്കുന്ന ആളാണ് താന്‍, അതിന്റെ സത്യം എന്താണെന്ന് അനുഭവത്തിലൂടെ പലപ്പോഴായി മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ മരിച്ച് മണ്ണടിഞ്ഞ് ചാരമായി വളമായി അതില്‍ നിന്നും ഒരു ബീജം ഉത്ഭവിച്ച് അടുത്ത ജന്മത്തിലെങ്കിലും പൂണുനൂല്‍ ഇടുന്ന വര്‍ഗത്തില്‍ ജനിക്കണമെന്നും, ശബരിമലയിലെ തന്ത്രിമുഖ്യനാവണമെന്നും സുരേഷ് ഗോപി പറഞ്ഞു. വി.എസ്.ശിവകുമാര്‍ എം.എല്‍.എ പങ്കെടുത്തു. സഭയുടെ വാര്‍ഷിക സമ്മേളനം നാളെ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."