മന്‍കിബാത്തില്‍ പങ്കുവയ്ക്കുന്നത് സാധാരണക്കാരുടെ അഭിപ്രായമെന്ന് മോദി
ന്യൂഡല്‍ഹി: സ്വന്തം അഭിപ്രായങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനേക്കാള്‍ രാജ്യത്തെ സാധാരണക്കാരുടെ കാഴ്ചപ്പാടുകളും താല്‍പര്യങ്ങളുമാണ് പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍കി ബാത്തിലൂടെ പങ്കുവയ്ക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
ജനങ്ങളുമായി ഇടപെടാനുള്ള ഏറ്റവും നല്ല വേദിയായാണ് മന്‍കി ബാത്തിനെ കണ്ടിട്ടുള്ളത്. കഴിഞ്ഞ മൂന്നുവര്‍ഷമായി തുടരുന്ന പ്രഭാഷണപരിപാടിയില്‍ ഒരിക്കല്‍പോലും രാഷ്ട്രീയം ഇതിനിടയിലേക്ക് തിരുകി കയറ്റാന്‍ ശ്രമിച്ചിട്ടില്ല. മന്‍കിബാത്തിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തിലാണ് മോദി ഇങ്ങനെ അഭിപ്രായപ്പെട്ടത്. രാഷ്ട്രീയ വിഷയങ്ങള്‍ സങ്കീര്‍ണമായി നില്‍ക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ പ്രതികരണം മന്‍കി ബാത്തിലൂടെ അറിയാന്‍ എല്ലാവരും കാതോര്‍ക്കാറുണ്ട്. എന്നാല്‍ എല്ലാ പ്രഭാഷണത്തിലും തന്ത്രപരമായ മൗനമാണ് അദ്ദേഹം സ്വീകരിക്കാറുള്ളത്.
ഇത് പലസന്ദര്‍ഭങ്ങളിലും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മന്‍കി ബാത്ത് രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദിയല്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത്.
മോദി പ്രധാനമന്ത്രിയായശേഷം തുടക്കമിട്ട മന്‍കി ബാത്തിന്റെ 36ാം എപ്പിസോഡാണ് ഇന്നലെ നടന്നത്. രാജ്യത്തിന്റെ ക്രിയാത്മക വശമാണ് മന്‍കിബാത്തിലൂടെ പ്രകടമാക്കുന്നതെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."