മാലിയില്‍ സ്‌ഫോടനം; 3 യു.എന്‍ സൈനികര്‍ കൊല്ലപ്പെട്ടു
ബമാകോ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് യു.എന്‍ സൈനികര്‍ കൊല്ലപ്പെട്ടു. അഞ്ചുസൈനികര്‍ക്കു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഇന്നലെ പ്രാദേശിക സമയം വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. മാലിയില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ അനെഫിസ്, ഗവോ നഗരങ്ങള്‍ക്കിടയില്‍ പട്രോളിങ് നടത്തുകയായിരുന്ന സൈനികവാഹനത്തിനു നേരെ സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. സൈനികരുടെ പേരുവിവരങ്ങള്‍ യു.എന്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
2013ല്‍ മേഖലയില്‍നിന്ന് ഭീകരസംഘങ്ങളെ ഫ്രഞ്ച് സൈന്യം തുരത്തിയിരുന്നെങ്കിലും രാജ്യത്തിന്റെ വടക്കന്‍ മേഖലകളില്‍ ഇപ്പോഴും അല്‍ഖാഇദയുമായി ബന്ധമുള്ള സംഘങ്ങള്‍ സജീവമാണ്. മേഖലയില്‍ സമാധാന പാലനത്തിനായി 2013ല്‍ ഐക്യരാഷ്ട്രസഭ നിയോഗിച്ച യുനൈറ്റഡ് നാഷന്‍സ് മള്‍ട്ടിഡൈമന്‍ഷനല്‍ ഇന്റഗ്രേറ്റഡ് സ്റ്റബിലൈസേഷന്‍ ഇന്‍ മാലി(എം.ഐ.എന്‍.യു.എസ്.എം.എ) അംഗങ്ങളാണ് ആക്രമണത്തിനിരയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."