ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് രണ്ടാമത് ബാച്ച് ജില്ലാതല ഉദ്ഘാടനം 15ന്
കണ്ണൂര്‍: പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സാക്ഷരതാ മിഷനുമായി ചേര്‍ന്ന് നടത്തുന്ന ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്‌സ് രണ്ടാമത് ബാച്ചിന്റെ ജില്ലാതല ഉദ്ഘാടനം 15ന് നടക്കും. ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 10ന് ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനാകും.
ഇത്തവണ രജിസ്റ്റര്‍ ചെയ്ത 1049 പേരില്‍ 119 പേര്‍ പട്ടികജാതി വിഭാഗത്തില്‍പെട്ടവരും 70 പേര്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവരുമാണ്. 696 പേര്‍ പുരുഷന്മാരും 356 പേര്‍ സ്ത്രീകളുമാണ്. 22 വയസുമുതല്‍ 62 വയസുള്ളവരാണ് പഠനത്തിനെത്തിയിരിക്കുന്നത്. 62 വയസുള്ള ഇരിണാവ് സ്വദേശിനി ഗിരിജയും 60 വയസുള്ള അഴീക്കോട് സ്വദേശി നീലാംബരനുമാണ് ഉയര്‍ന്ന പ്രായമുള്ളവര്‍. പഠനം നടത്തുന്നവരില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ ജീവനക്കാരാണ്. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കെ.പി ജയപാലന്‍, എം.കെ ശ്രീജിത്ത്, ടി.വി ശ്രീജന്‍, പി.എന്‍ ബാബു സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."