കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് തൊഴിലാളി വിരുദ്ധം: ആര്യാടന് മുഹമ്മദ്
മേപ്പാടി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ തിരുത്തണമെന്ന് ആര്യാടന് മുഹമ്മദ് ആവശ്യപ്പെട്ടു.
മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്സ് യൂനിയന്‍ (ഐ.എന്‍.ടി.യു.സി) പ്രതിനിധ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം കനത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന നിലപാടുകളുമായി മുന്നോട്ടു പോകുമ്പോള്‍ ഐ.എന്‍.ടി.യു.സി പ്രസ്ഥാനങ്ങള്‍ക്ക് നോക്കി നില്ക്കാന് സാധിക്കില്ല. തോട്ടം തൊഴിലാളി മേഖലയില്‍ മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്സ് യൂനിയന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ പി.കെ അനില്‍കുമാര്‍ അധ്യക്ഷനായി. പി.പി ആലി, കെ.വി പോക്കര് ഹാജി, പി.കെ കുഞ്ഞിമൊയ്തീന്‍, ബി സുരേഷ്ബാബു, ഒ ഭാസ്കരന്, ടി.എ റെജി, തങ്കമ്മ യേശുദാസ്, ഗോകുല്‍ദാസ് കോട്ടയില്‍, ശ്രീനിവാസന് തൊവരിമല, എന്‍.കെ സുകുമാരന്‍, ടി.എ മുഹമ്മദ്, രാജു ഹെജമാടി, കെ.വി യൂനസ്, നജീബ് പിണങ്ങോട്, രാമചന്ദ്രന്, സെയ്ത് തുടങ്ങിയവര്‍ സംസരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."