കാര്‍ഷിക വിളകള്‍ക്കുള്ള നാശം: സര്‍ക്കാര്‍ നഷ്ടപരിഹാരം ലഭിക്കാന്‍ കാലതാമസം
കണ്ണൂര്‍: കാലവര്‍ഷക്കെടുതിയിലും വരള്‍ച്ചയിലും നശിക്കുന്ന കാര്‍ഷിക വിളകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരത്തിന് കാത്തിരിപ്പേറുന്നു. 2013 മുതലുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് 50 കോടിയോളം രൂപയാണ് വിളനാശത്തിന് കുടിശികയായി നല്‍കാനുള്ളത്.
ഇതില്‍ 27 കോടിയോളം രൂപ കേന്ദ്ര വിഹിതമാണ്. വിള ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള കര്‍ഷകര്‍, ഇന്‍ഷ്യുറന്‍സ് പദ്ധതിയില്‍ അംഗമാകാത്ത കര്‍ഷകര്‍ എന്നിങ്ങനെ രണ്ടുതരം കര്‍ഷകരാണ് സംസ്ഥാനത്തുള്ളത്.
പരിശോധനയും കണക്കെടുപ്പും പൂര്‍ത്തിയായിട്ടും വര്‍ഷങ്ങളുടെ കാത്തിരിപ്പാണ് നഷ്ടപരിഹാരം ലഭിക്കുന്നതിന് കാത്തിരിക്കേണ്ടിവരുന്നത്. 22 ഇനം വിളകള്‍ക്കാണ് സംസ്ഥാനത്ത് പ്രകൃതിക്ഷോഭം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നഷ്ടപരിഹാരം നല്‍കുന്നത്. വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളായ വിളകള്‍ക്ക് അസിസ്റ്റന്റ് കൃഷി ഓഫിസര്‍ മുതല്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ വരെയുള്ളവര്‍ വിളനാശത്തിനുള്ള നഷ്ടപരിഹാരത്തിന് ശുപാര്‍ശ ചെയ്യാം.
അസിസ്റ്റന്റ് കൃഷി ഓഫിസര്‍ക്ക് 500 രൂപ വരെയും പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ക്ക് 50000 രൂപക്ക് മുകളിലുമാണ് ശുപാര്‍ശ ചെയ്യാനാകുക.
പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ക്ക് രണ്ട് ലക്ഷം രൂപ വരെയും നെല്ലിന് മുന്നു ലക്ഷവും നഷ്ടപരിഹാരം അനുവദിക്കാം. കൃഷി ഡയറക്ടര്‍ക്ക് അഞ്ച് ലക്ഷം വരെയും നെല്ലിന് 10 ലക്ഷം വരെയും. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്ക് നെല്ലിന് പത്ത് ലക്ഷം രൂപവരെയും മറ്റ് വളികള്‍ക്ക് 5 ലക്ഷം രൂപയും നഷ്ടപരിഹാരം അനുവദിക്കാവുന്നതാണ്. കര്‍ഷകരുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് നഷ്ടപരിഹാരം വിതരണം ചെയ്യുക.
വിള ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗങ്ങളല്ലാത്ത കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ കൃഷി ഓഫിസുമായി ബന്ധപ്പെട്ട് വിളകളുടെ എണ്ണവും വിസ്തീര്‍ണവും കണക്കാക്കിയാണ് നഷ്ടപരിഹാര തുക നല്‍കുക.
നെല്ലിന് ഹെക്ടറിന് പുഞ്ചകൃഷിക്ക് 13500 രൂപയും മറ്റുള്ള നെല്‍കൃഷിക്ക് 6500 രൂപയും നഷ്ടപരിഹാരം ലഭിക്കും.
കായ് ഫലമുള്ള തെങ്ങിന് 700 രൂപയും കായ് ഫലമില്ലാത്ത തെങ്ങിന് 300 രൂപയുമാണ് നഷ്ടം നല്‍കുക. വാഴ കുലച്ചതിന് 100 രൂപയും കുലക്കാത്തിന് 75 രൂപയും ലഭിക്കും. ചെറിയ റബറിന് 200 രൂപയും ടാപ്പ് ചെയ്യുന്ന റബറിന് 300 രൂപയുമാണ് തുക.
കശുമാവ് 150, കമുക് 150, കൊക്കോ 100, കാപ്പി 100, കുരുമുളക് 75, പൈനാപ്പിളിന് പത്ത് സെന്റ് കൃഷിക്ക് 700 രൂപയാണ് നഷ്ടപരിഹാരം ലഭിക്കുക. കഴിഞ്ഞ ഒരാഴ്ചത്തെ മഴക്കെടുതിയില്‍ 1750 ഓളം കര്‍ഷകര്‍ക്ക് കൃഷി നാശമുണ്ടായെന്നാണ് കണക്ക്.
കഴിഞ്ഞ വര്‍ഷം 89862 കര്‍ഷകരാണ് വിള ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗങ്ങളായത്. ഇതില്‍ 2478 കൃഷിക്കാര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചു. പ്രകൃതിക്ഷോഭവും വന്യജീവി അക്രമവും മുലം മുണ്ടാകുന്ന കൃഷി നാശംത്തിന് തുച്ചമായ തുക നഷ്ടപരിഹാരം നല്‍കുമ്പോഴും ഈ തുക പോലും വൈകിപ്പിക്കുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."