സ്‌കൂള്‍ യൂനിഫോം മാറ്റം പാവങ്ങള്‍ക്ക് ബാധ്യതയാവുന്നു
സ്‌കൂള്‍ യൂനിഫോമുകള്‍ അടിക്കടി മാറിക്കൊണ്ടണ്ടിരിക്കുന്നത് പാവപ്പെട്ടവര്‍ക്ക് ബാധ്യതയാവുന്നു. വര്‍ഷത്തിലോ ഒന്നിടവിട്ട വര്‍ഷത്തിലോ സ്‌കൂള്‍യൂനിഫോമുകള്‍ അധികൃതര്‍ മാറ്റുമ്പോള്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുകയാണ് പാവപ്പെട്ട രക്ഷിതാക്കള്‍. ഒരു വീട്ടില്‍നിന്ന് ഒന്നിലധികം കുട്ടികള്‍ സ്‌കൂളില്‍ പോകുന്നുണ്ടെണ്ടങ്കില്‍ കൂലിപ്പണിക്കാരനായ പിതാവിന് കിട്ടുന്ന വരുമാനം പഠനാവശ്യങ്ങള്‍ക്ക് മാത്രം ചെലവഴിക്കാനേ ഉണ്ടണ്ടാവുകയുള്ളു.
കുട്ടികളെ ഒരേ യൂനിഫോമില്‍ അണി നിരത്തി ഒരുമയുടെ സന്ദേശമുയര്‍ത്തി ഉള്ളവനും ഇല്ലാത്തവനും എന്ന വേര്‍തിരിവില്ലാതെ പഠിപ്പിക്കുവാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് കഴിയേണ്ടണ്ടതുണ്ടണ്ട്. എന്നാല്‍ യൂനിഫോം എന്ന സംരംഭത്തെ ബിസിനസാക്കി മാറ്റി ലക്ഷ്യത്തില്‍ നിന്നു പല സ്‌കൂള്‍ മാനേജ്‌മെന്റും അധ്യാപകരും വ്യതിചലിക്കുന്നു .
ഒരു സ്‌കൂളില്‍ തന്നെ എത്രയെത്ര യൂനിഫോമുകളാണ് . എല്‍ കെ ജി യില്‍ ഒരുവിധം , യു കെ ജി യില്‍ മറ്റൊരുവിധം, എല്‍ പി സ്‌കൂളില്‍ വേറൊന്ന് , യു.പിയില്‍ മറ്റൊരു വിധം എന്നിങ്ങനെ ഒരു മാനേജ്‌മെന്റിന് കീഴിലുള്ള സ്‌കൂളിലാണ് ഈ സ്ഥിതി. ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ പോലും പ്ലസ് വണ്ണിനും പ്ലസ് ടു വിനും രണ്ടണ്ടുതരം യൂനിഫോം ആണ് മിക്ക സ്‌കൂളുകളിലും നിലവിലുള്ളത്.
യൂനിഫോമിനൊപ്പം ഓവര്‍കോട്ടും ടൈയും എന്നത് മുമ്പ് അപൂര്‍വം അണ്‍ എയ്ഡഡ് സ്‌കൂളില്‍ മാത്രം കണ്ടണ്ടുവന്ന കാര്യമായിരുന്നു. എന്നാല്‍ പുതിയ യൂനിഫോമുകള്‍ അടിച്ചേല്‍പ്പിക്കുന്നതോടൊപ്പം മിക്ക സ്‌കൂളുകളും 300രൂപ മുതല്‍ 500 രൂപ വരെ വരുന്ന ഓവര്‍കോട്ടും ടൈയും നിര്‍ബന്ധമാക്കിയിട്ടുണ്ടണ്ട് .
സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്തേണ്ടണ്ടതായിട്ടുണ്ടണ്ട്. ഓരോ വര്‍ഷവും സ്‌കൂള്‍ യൂനിഫോം മാറ്റുന്ന സ്‌കൂളുകളെ നിയന്ത്രിക്കണ്ടുന്നതിനു നിയമം കൊണ്ടണ്ടുവരികയും വേണം .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."