HOME
DETAILS

നാച്ചിയപ്പന്‍ ഇന്ദിരാഭവനില്‍ നില്‍ക്കണോ, അതോ പോണോ?

  
backup
September 25 2017 | 20:09 PM

naachiyappan-stay-or-go-indira-bahvan-today-articles

അക്രൂരന്‍ അമ്പാടിയില്‍ക്കണ്ട കാഴ്ചകളായിരുന്നു കേരളത്തിലെത്തുന്നതിന് മുമ്പ് സുദര്‍ശന്‍ നാച്ചിയപ്പന്റെ മനസില്‍ ഉണ്ടായിരുന്നത്. കാലികള്‍ മേയുന്ന കാനനച്ചോലകളും എങ്ങും പാല്‍ കറക്കുന്ന ശബ്ദവും കണ്ണന്റെ നിറ സാന്നിധ്യവുമൊക്കെയായിരുന്നു അക്രൂരനെ അമ്പാടി വിസ്മയിപ്പിച്ചത്. കോണ്‍ഗ്രസ് തമിഴ്‌നാട്ടില്‍ പേരിനു പോലും ഇല്ലെങ്കിലും തമിഴര്‍ക്ക് പൊക്കിള്‍ക്കൊടിബന്ധമുള്ള കേരളത്തിലെത്തി പാര്‍ട്ടിയെ രക്ഷിക്കണമെന്ന ഒറ്റ ചിന്ത മാത്രമായിരുന്നു നാച്ചിയപ്പന്. അച്ചടിഭാഷയില്‍ സംസാരിക്കുന്ന മുല്ലപ്പള്ളി ചുമതല വച്ചു നീട്ടിയപ്പോള്‍ ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു നാച്ചിയപ്പന്‍. മലയാളികള്‍ സല്‍ഗുണ സമ്പന്നരും കേരളത്തിലെ കോണ്‍ഗ്രസ് എന്നാല്‍ മുല്ലപ്പള്ളിയെയും സുധീരനെയും പോലെ ശാന്തശീലരെന്നുമായിരുന്നു അനന്തപുരിയിലെത്തുംവരെ നാച്ചിയപ്പന്‍ കരുതിയത്. 

 

എന്നാല്‍ ഇന്ദിരാഭവനിലെത്തിയതുമുതല്‍ തിരിച്ചുപോയാല്‍ മതിയെന്ന ചിന്തയിലാണ് പാവം . പണ്ട് തന്നെപ്പോലെ ഇവിടെയെത്തിയ കിഷോര്‍ചന്ദ്രദേവ് അടികൊണ്ടോടിയാണ് പിറന്ന നാട്ടിലെത്തിയത്. അന്നു അദ്ദേഹത്തിന് ഉടുമുണ്ട് നഷ്ടപ്പെട്ടില്ലെന്നുമാത്രം. ഗ്രൂപ്പുപോരില്‍ ഉണ്ണിത്താനെയും ശരത്ചന്ദ്രപ്രസാദിനെയും കോണ്‍ഗ്രസുകാര്‍തന്നെ ഉടുമുണ്ട് വലിച്ചൂരി മര്‍ദ്ദിച്ചതുമുതല്‍ കെ.പി.സി.സി യോഗത്തിനെത്തുന്നവരും കേന്ദ്ര നിരീക്ഷകരായെത്തുന്നവരും അടിമുണ്ട് ബലപ്പെടുത്തിയാണ് വരാറുള്ളത്. സംഘടനാ തെരഞ്ഞെടുപ്പ് എന്നു കേള്‍ക്കുമ്പോഴേ കലിതുള്ളുന്നവരാണ് മുല്ലപ്പള്ളിയും സുധീരനും ഒഴിച്ചുള്ള കോണ്‍ഗ്രസ് നേതാക്കള്‍. സ്വന്തം ബൂത്തില്‍ തിരിഞ്ഞുനോക്കാന്‍ ഒരാളുപോലുമില്ലാത്തവരൊക്കെ നേതാക്കളുടെ പെട്ടിയെടുത്താണ് പാര്‍ട്ടിയില്‍ ഉപജീവനം കഴിക്കുന്നത്. അക്ഷരം അറിയാത്തവരെ സാക്ഷരരാക്കുന്നതുപോലാണ് കോണ്‍ഗ്രസുകാര്‍ക്ക് സംഘടനാതെരഞ്ഞെടുപ്പ്.


പൂര്‍ണ്ണമായെരു സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയതിന്റെ രജത ജൂബിലി നിറവിലാണിന്ന് കെ.പി.സി.സി. തെരഞ്ഞെടുപ്പെന്നാല്‍ ലോക്‌സഭാ,നിയമസഭാ,രാജ്യസഭാ,തദ്ദേശഭരണസമിതി എന്നിങ്ങനെയാണ് കോണ്‍ഗ്രസിലെ പുതുതലമുറക്കാര്‍ക്ക് അറിവുള്ളത്.
എപ്പോള്‍ സംഘടനാ തെരഞ്ഞെടുപ്പു വന്നാലും പാര്‍ട്ടിയിലെ ഐക്യം തകരുമെന്നും പ്രവര്‍ത്തകര്‍ തെരുവില്‍ തലതല്ലുമെന്നാണ് ഗ്രൂപ്പ്മാനേജര്‍മാര്‍ ഹൈക്കമാന്‍ഡിനെ കുറിമാനം വഴി കാലാകാലങ്ങളില്‍ അറിയിക്കാറുള്ളത്. ഇത്തവണയും പതിവ് തെറ്റിയില്ല,ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വീതംവച്ച് പിരിയാമെന്നാണ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ചേര്‍ന്നെടുത്ത തീരുമാനം. അതനുസരിച്ച് കഴിഞ്ഞദിവസം എത്തിയ നാച്ചിയപ്പനെ കാണാന്‍ ഇരുനേതാക്കളും എത്തിയില്ല.


പകരം എത്തിയത് കോണ്‍ഗ്രസിലെ വി.എസ് ആയ സുധീരന്‍മാത്രം. കരുണാരന്റെ കയ്യിലിരുന്ന നിയമസഭാകക്ഷി നേതൃസ്ഥാനം ആന്റണിയിലൂടെ കരസ്ഥമാക്കിയശേഷം പിന്നെ രണ്ടുപതിറ്റാണ്ട് കഴിഞ്ഞാണ് പദവി ഐ ഗ്രൂപ്പിന്റെ അധീനതയിലെത്തിയത്. ഇന്നത്തെ പ്രതിപക്ഷനേതാവ് അധികാരം കിട്ടിയാല്‍ അടുത്ത മുഖ്യമന്ത്രിയെന്ന ആപ്തവാക്യമാണ് കോണ്‍ഗ്രസിലെ പതിവ് ശൈലി. പ്രതിപക്ഷ നേതൃസ്ഥാനമുള്ളതിനാല്‍ കെ.പി.സി.സി പ്രസിഡന്റ് ആരായാലെന്തെന്ന ഭാവമാണ് ചെന്നിത്തലക്ക്.


ആന്റണി-കരുണാകര കാലഘട്ടംപോലെ മറ്റൊരാള്‍ ഇടയ്ക്ക് വേണ്ടെന്നാണ് ഇരുഗ്രൂപ്പുകളും തമ്മിലുണ്ടാക്കിയ ഉഭയകക്ഷി ഉടമ്പടിയില്‍ പറയുന്നത്. സുധീരന്റെ കാലത്ത് ബൂത്ത്,മണ്ഡലം പ്രസിഡന്റുമാരെ തെരഞ്ഞെടുത്തിരുന്നു. കൂടാതെ തലമുറമാറ്റംവഴി ഡി.സി.സിക്കും അധ്യക്ഷന്‍മാര്‍ വന്നു. അപ്പോഴിനി ബ്ലോക്കു പ്രസിഡന്റുമാരും കെ.പി.സി.സി,എ.ഐ.സി.സി അംഗങ്ങളും മതി,കെ.പി.സി.സി ഭാരവാഹികളെയും പ്രസിഡന്റിനെയും മുട്ടുകാലെ വച്ച് എഴുതുകയും ചെയ്യാം. അതിനിനി നാച്ചിയപ്പന്‍ എന്തിനെന്ന ഭാവമാണ് ഗ്രൂപ്പുനേതാക്കള്‍ക്ക്.


നാലുവര്‍ഷം വനവാസവും(ട്രെയിന്‍യാത്ര)ഒരുവര്‍ഷം അജ്ഞാതവാസവും കഴിഞ്ഞേ ഉമ്മന്‍ചാണ്ടി അധികാരസ്ഥാനത്ത് എത്തുകയുള്ളു. അതുവരെ രാമപാദുകം സിംഹാസനത്തില്‍വച്ച് ഭരതന്‍ അയോധ്യ ഭരിച്ചതുപോല,ഇന്ദിരാഭവന്‍ ഭരിക്കാന്‍ എ ഗ്രൂപ്പില്‍ നിന്നൊരാളുവേണം.


ഹസന് ഒരവസരം കൊടുത്തതിനാല്‍ ഇനി ബെന്നിയോ തിരുവഞ്ചൂരോ കെ.സിയോ, ആരുവേണമെന്ന കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്കും ഒരു നിശ്ചയമില്ല. ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും മുന്നില്‍ ഇതുവരെ നേരേ ചൊവ്വേ പോലും നില്‍ക്കാത്ത നാച്ചിയപ്പനെ വണങ്ങുന്നതും കരിമല കയറ്റംപോലെ നേതാക്കള്‍ക്ക് കഠിനമാണ്. വലിയവായില്‍ സംസാരിച്ചിരുന്ന എ.ഐ.സി.സി നേതാക്കളൊക്കെ,പദവിയുടെ പേരില്‍ മാത്രം പത്രാസുള്ള കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷന്‍ മുല്ലപ്പള്ളി വിളിക്കുന്ന യോഗങ്ങളില്‍ ഇരിക്കുന്നത് അനുസരണയുള്ള കുട്ടികളെപ്പോലെയാണ്. കോണ്‍ഗ്രസിന് അടിത്തറയുള്ള കേരളത്തില്‍,അവിടെ നിന്നുള്ള മുല്ലപ്പള്ളിക്ക് ശരിയായ രീതിയില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ മുല്ലപ്പള്ളിക്ക് എന്തു പ്രസക്തി. നാച്ചിയപ്പന്‍ ഇന്ദിരാഭവനില്‍ നില്‍ക്കണോ,അതോ പോണോ?

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Kerala
  •  17 days ago
No Image

കറൻ്റ് അഫയേഴ്സ്-25-11-2024

PSC/UPSC
  •  17 days ago
No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  17 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  17 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  17 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  17 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  17 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  17 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  17 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  17 days ago

No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  17 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  17 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  17 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  17 days ago