പൊലിസ് സ്റ്റേഷനുകളില്‍ പെയിന്റടി: ഹരജി നിലനില്‍ക്കുന്നതല്ലെന്ന് വിജിലന്‍സ്
തിരുവനന്തപുരം: പൊലിസ് സ്റ്റേഷനുകളിലെ പെയിന്റടി വിവാദത്തില്‍ സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്കെതിരായ ഹരജി നിലനില്‍ക്കുന്നതല്ലെന്ന് വിജിലന്‍സ്.
ഒരു പ്രത്യേക കമ്പനിയുടെ നിറമല്ല നിര്‍ദേശിച്ചത്. നിറം വരുന്ന കോഡ് മാത്രമാണ് നല്‍കിയത്. ഇത് 2015ല്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചതാണ്.
ഇതുവരെ രണ്ട് ജില്ലകളില്‍ മാത്രമണ് പെയിന്റ് അടിച്ചത്. തിരുവനന്തപുരത്ത് നാലും കോട്ടയത്ത് രണ്ടും.
ഇതെല്ലാം തന്നെ ഏഷ്യന്‍ പെയിന്റ്‌സ് എന്ന കമ്പനിയുടെതാണെന്നും വിജിലന്‍സ് നിയമോപദേശകന്‍ വാദത്തിനിടെ കോടതിയെ അറിയിച്ചു. എന്നാല്‍, ഹരജിക്കാരനായ പായ്ച്ചിറ നവാസ് ഹാജരാകാത്തതിനാല്‍ കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഈ മാസം 28ലേക്ക് മാറ്റി.
സംസ്ഥാന പൊലിസ് മേധാവി സ്ഥാനം ഒഴിയുന്നതിന് രണ്ട് ദിവസം മുന്‍പാണ് കേരളത്തിലെ 500ല്‍ പരം പൊലിസ് സ്റ്റേഷനുകളില്‍ ഡ്യൂലക്‌സ് കമ്പനിയുടെ ഒലീവ് ഇനത്തില്‍പ്പെട്ട കാപ്പി നിറം അടിക്കണമെന്ന് ലോക്‌നാഥ് ബെഹ്‌റ സര്‍ക്കുലര്‍ ഇറക്കിയത്.
ടെന്‍ഡര്‍പോലും ക്ഷണിക്കാതെ സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ 500 കോടി രൂപയുടെ അഴിമതി നടന്നതായാണ് ഹരജിയിലെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."