HOME
DETAILS
MAL
കരുതിയിരിക്കൂ, വെള്ളിയാഴ്ച മുതല്‍ നാലു ദിവസം ബാങ്ക് അവധി
backup
September 25 2017 | 20:09 PM
തിരുവനന്തപുരം: വെള്ളിയാഴ്ച മുതല്‍ തുടര്‍ച്ചയായി നാല് ദിവസം ബാങ്കുകള്‍ അവധിയാകുന്നതോടെ കറന്‍സിക്ഷാമം രൂക്ഷമായേക്കും.വെള്ളിയാഴ്ച മഹാനവമിയും ശനിയാഴ്ച വിജയദശമിയും പ്രമാണിച്ചാണ് അവധി. ഒക്ടോബര്‍ ഒന്ന് ഞായറാഴ്ചയാണ്. അന്ന് പൊതുഅവധിയാണ്. രണ്ടിന് ഗാന്ധി ജയന്തി ആയതിനാല്‍ അന്നും അവധിയാണ്. തുടര്‍ച്ചയായി അവധി ദിനങ്ങള്‍ വരുന്നതിനാല്‍ എ.ടി.എമ്മുകളിലും കറന്‍സിക്ഷാമം രൂക്ഷമാവാന്‍ ഇടയുണ്ട്. ആവശ്യത്തിന് പണം എ.ടി.എമ്മുകളില്‍ നിറയ്ക്കുമെന്ന് ബാങ്കുകള്‍ പറയാറുണ്ടെങ്കിലും കറന്‍സി ക്ഷാമം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. മുന്‍കരുതലെന്ന നിലയ്ക്ക് പലരും കൂടുതല്‍ തുക പിന്‍വലിക്കുന്നതും കറന്‍സിക്ഷാമത്തിന് ഇടയാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."