HOME
DETAILS
MAL
വിഷമദ്യം കഴിച്ച് നാലുപേര്‍ മരിച്ചു
backup
September 25 2017 | 21:09 PM
ടിന്‍സുകിയ: അസമിലെ ടിന്‍സുകിയ ജില്ലയില്‍ കഴിഞ്ഞ നാലു ദിവസങ്ങളിലായി വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം നാലായി. വിഷമദ്യം ഉള്ളില്‍ച്ചെന്ന് ഗുരുതരാവസ്ഥയിലായ നിലയില്‍ നിരവധിപേരെ ദാന്ഗോരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അസം സ്വദേശികളായ പപ്പു താക്കൂര്‍, ബിസ്വജിത് ടെല്‍, സന്തോഷ് ഹെംസിങ് കര്‍മാക്കര്‍, ഡേവിഡ് കാശ്യപ് എന്നിവരാണ് മരിച്ചത്. വ്യാജമദ്യ ദുരന്തം സംസ്ഥാനത്ത് ആവര്‍ത്തിക്കുമ്പോഴും ഇത് തടയുന്നതിനുള്ള കാര്യമായ നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് ജനങ്ങള്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."