കേരള മാപ്പിള സംഗീത അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
കോഴിക്കോട്: ഓള് കേരള മാപ്പിള സംഗീത അക്കാദമി സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജി.ദേവരാജന്‍ മാസ്റ്ററുടെ പേരിലുള്ള അവാര്‍ഡ് സംഗീത സംവിധായകന് വിദ്യാധരന് മാസ്റ്റര്‍ക്കും പി ഭാസ്കരന് മാസ്റ്റര്‍ അവാര്‍ഡ് സംവിധായകന് വി.എം വിനുവിനും എം.എസ് ബാബുരാജ് അവാര്‍ഡ് പിന്നണിഗായിക രഞ്ജിനി ജോസിനും നടി മോണിഷ അവാര്‍ഡ് സിനിമാ താരം ശ്വേതാമേനോനും നല്‍കും. മഹാകവി മോയിന്‍ കുട്ടി വൈദ്യര് അവാര്‍ഡ് മാപ്പിളപ്പാട്ട് ഗായിക എന്‍.പി ജമീലയ്ക്കാണ് ലഭിച്ചത്. മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ സാമൂഹിക സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനക്കുള്ള അവാര്‍ഡ് ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പി.പി മൈമൂനത്ത്, ഇ.പി റെജീന എന്നിവര്‍ക്കാണ് ലഭിച്ചത്.
നവാസ് പൂനൂര്, കാഞ്ഞങ്ങാട് രാമചന്ദ്രന്, ഒ.എം കരുവാരക്കുണ്ട്, അരുണ ആര് മാരാര്‍, അഡ്വ. പി.എം ഹനീഫ് തുടങ്ങിയവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. ഒക്ടോബര്‍ രണ്ടിന് വൈകിട്ട് 6.30ന് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. വാര്‍ത്താ സമ്മേളനത്തില്‍ അക്കാദമി പ്രസിഡന്റ് എന്‍. പി മുഹമ്മദലി, കെ.എം.കെ വെള്ളയില്‍, എന്‍. ബഷീര്‍, അഡ്വ. പി.എം ഹനീഫ്, ടി.എം സലീം, എം.കെ.എ കോയ,സിദ്ധീഖ് കോടമ്പുഴ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."