HOME
DETAILS
MAL
തോമസ് ചാണ്ടിയുടെ ഭൂമി കൈയ്യേറ്റം: നിര്‍ണ്ണായക തെളിവെടുപ്പ് ഇന്ന്
backup
September 26 2017 | 05:09 AM
ആലപ്പുഴ: തോമസ് ചാണ്ടിയുടെ ഭൂമി കൈയ്യേറ്റം സംബന്ധിച്ച് ആലപ്പുഴ ജില്ലാ കലക്ടര്‍ നടത്തുന്ന നിര്‍ണ്ണായക തെളിവെടുപ്പ് ഇന്ന്. നെല്‍വയല്‍ തണ്ണീര്‍തട നിയമം അനുസരിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. ആരോപണങ്ങള്‍ സംബന്ധിച്ച പരാതികളില്‍ വാ്ട്ടര്വേള്ഡ് ടൂറിസം കമ്പനി മുഴുവന്‍ രേഖകളും കലക്ടര്‍ക്കു മുമ്പാകെ ഹാജരാക്കും.
ലേക് പാലസിന്റെ ഉടമ മന്ത്രി തോമസ് ചാണ്ടിയാണെങ്കിലും മാനേജിംഗ് ഡയറക്ടര്‍ ബന്ധുവായ ജോണ്‍ ജോസഫാണ്.
രേഖകള്‍ പരിശോധിക്കാന്‍ വിപുലമായ ഉദ്യോഗസ്ഥ സംഘത്തോടൊപ്പമാകും കളക്ടര്‍ സ്ഥലത്തെത്തുക. എന്നാല്‍ രേഖകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടാല്‍ തെളിവെടുപ്പ് മാറ്റിവെക്കേണ്ടതായി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."