മോദി ചെയ്യുന്നത് പേരുമാറ്റല്‍ വികസനം; പദ്ധതികളെല്ലാം പഴയതു തന്നെയെന്ന് കോണ്‍ഗ്രസ്
റായ്പുര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച 'സൗഭാഗ്യ യോജ്ന' പദ്ധതി മുന്‍പേ ഉള്ളതാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്. മോദി പ്രഖ്യാപിച്ച പദ്ധതി പുതിയതല്ലെന്നും മുന്‍പുള്ളതിന്റെ പേരു മാറ്റുക മാത്രമാണ് ചെയ്തതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് പറഞ്ഞു.
''യോജ്ന (പദ്ധതി)കളുടെ പേരു മാറ്റുക മാത്രമാണ് അവര്‍ (ബി.ജെ.പി സര്‍ക്കാര്‍) ചെയ്യുന്നത്. രാജീവ് ഗാന്ധിയില്‍ നിന്ന് ദീന് ദയാല്‍ ഉപധ്യായയിലേക്കു മാറ്റി. കോണ്‍ഗ്രസ് ഭരണ സമയത്തു തുടങ്ങിയ യോജ്നകളാണ് ഇതൊക്കെയും''- ദിഗ്വിജയ് സിങ് പറഞ്ഞു.
അദ്ദേഹത്തിന്റെ (ദീന് ദയാല്‍ ഉപധ്യായ) പേരു മാത്രമാണ് എടുക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ചിന്തകള്‍ അവര്‍ ഉള്‍ക്കൊള്ളുന്നില്ലെന്നും ദിഗ്വിജയ് സിങ് പറഞ്ഞു.
എല്ലാവര്ക്കും വൈദ്യുതിയെന്ന വാഗ്ദാനത്തോടെ ദീന് ദയാല്‍ ഉപധ്യായയുടെ ജന്മദിനമായ ഇന്നലെയാണ് മോദി 'സൗഭാഗ്യ' പദ്ധതി പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."