അനധികൃത സ്വത്ത് സമ്പാദനം: ഇന്ന് വിരമിക്കാനിരിക്കെ ടൗണ്‍ പ്ലാനിങ് ഡയരക്ടര്‍ അറസ്റ്റില്‍
വിജയവാഡ: വിരമിക്കാനിരിക്കെ മുനിസിപ്പല്‍ ഉദ്യോഗസ്ഥനെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ അഴിമതി നിരോധന വിഭാഗം അറസ്റ്റ് ചെയ്തു. 500 കോടി രൂപയുടെ അനധികൃത സമ്പാദ്യം ഇയാളില്‍ നിന്ന് കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ആന്ധ്രാപ്രദേശിലെ സംസ്ഥാന മുനിസിപ്പല്‍ ഭരണ വിഭാഗത്തിലെ ടൗണ്‍ പ്ലാനിങ് ഡയരക്ടര്‍ ഗൊല്ല വെങ്കട്ട രഘുരാമി റെഡ്ഡിയാണ് അറസ്റ്റിലായത്. വിശാഖപട്ടണം, വിജയവാഡ എന്നിവിടങ്ങള്‍ക്കുപുറമെ മഹാരാഷ്ട്രയിലെ ഷിര്‍ദ്ദിയിലുമടക്കം 15 ഇടങ്ങളില്‍ ഇയാള്‍ക്ക് സ്വത്തുക്കളുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
മഹാരാഷ്ട്രയിലെ ഷിര്‍ദ്ദിയില്‍ സായി സൂരജ് കുഞ്ജില്‍ ഇദ്ദേഹത്തിന് സ്വന്തമായി ഹോട്ടലുണ്ട്. റെയ്ഡില്‍ 50 ലക്ഷം രൂപ ഇയാളുടെ വസതിയില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. വിജയവാഡയില്‍ കോടികള്‍ വിലമതിക്കുന്ന 300 ഏക്കര്‍ ഭൂമിയും ഉണ്ട്. ഇദ്ദേഹം ഇന്ന് വിരമിക്കാനിരിക്കുകയായിരുന്നു. വിരമിക്കല്‍ ആഘോഷമാക്കാന്‍ തീരുമാനിച്ച ഉദ്യോഗസ്ഥന്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പാര്‍ട്ടിയൊരുക്കാനായി വിദേശത്തെ റിസോര്‍ട്ട് ബുക്ക് ചെയ്തിരുന്നു. ഇവര്‍ക്കെല്ലാം വിമാനടിക്കറ്റും എടുത്തിരുന്നു. ഇതിനിടയിലാണ് റെയ്ഡ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."