HOME
DETAILS

ഇ.പി ജയരാജനെതിരേയുള്ള ബന്ധുനിയമനക്കേസ് ഹൈക്കോടതി റദ്ദാക്കി

  
backup
September 27 2017 | 22:09 PM

%e0%b4%87-%e0%b4%aa%e0%b4%bf-%e0%b4%9c%e0%b4%af%e0%b4%b0%e0%b4%be%e0%b4%9c%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%ac%e0%b4%a8


കൊച്ചി: മുന്‍ മന്ത്രി ഇ.പി ജയരാജനടക്കമുള്ളവര്‍ക്കെതിരേയുള്ള ബന്ധുനിയമനക്കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ.പി ജയരാജന്‍ നല്‍കിയ ഹരജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ നടപടി.
ബന്ധു നിയമനക്കേസിന്റെ എഫ്.ഐ.ആറും തുടര്‍ നടപടികളും ഹൈക്കോടതി റദ്ദാക്കിയതോടെ പോള്‍ ആന്റണി, പി.കെ സുധീര്‍ എന്നിവര്‍ക്കെതിരായ നടപടികളും ഇല്ലാതായി. ഈ കേസില്‍ സ്വജനപക്ഷപാതത്തെ അഴിമതിയായി ചിത്രീകരിക്കാന്‍ കഴിയില്ലെന്നും വിജിലന്‍സ് കേസിനാവശ്യമായ വസ്തുതകള്‍ കേസിലില്ലെന്നും വിലയിരുത്തിയാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
ഹരജി പരിഗണിച്ച സിംഗിള്‍ബെഞ്ച് അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനില്‍ക്കുമോയെന്നതാണ് പരിശോധിച്ചത്.
ഈ കേസില്‍ അഴിമതി നിരോധന നിയമം അനുസരിച്ച് നടപടി സാധ്യമാണോയെന്ന് വിശദീകരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനോടു നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കൃത്യമായ വിശദീകരണം നല്‍കിയിരുന്നില്ല. തുടര്‍ന്ന് കേസ് നിലനില്‍ക്കുമോ ഇല്ലയോ എന്ന കാര്യം കൃത്യമായി രേഖപ്പെടുത്തി വിശദീകരണം നല്‍കാന്‍ നിര്‍ദേശിച്ചു.
തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് ഡിവൈ.എസ്.പി കെ.വി മഹേഷ് ദാസ് കേസ് നിലനില്‍ക്കില്ലെന്ന് വിശദീകരണം നല്‍കി. ഇതു കൂടി കണക്കിലെടുത്താണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്. ജയരാജന്‍ വ്യവസായമന്ത്രിയായി ചുമതലയേറ്റശേഷം തന്റെ ബന്ധുവായ പി.കെ സുധീറിന് കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ എം.ഡിയായി നിയമനം നല്‍കിയതിനെതിരേവിജിലന്‍സ് കേസെടുത്തിരുന്നു.
ജയരാജനു പുറമേ പി.കെ സുധീര്‍, വ്യവസായ വകുപ്പ് സെക്രട്ടറി പോള്‍ ആന്റണി എന്നിവരെ പ്രതിചേര്‍ത്താണ് വിജിലന്‍സ് കേസെടുത്തിരുന്നത്. ഈ കേസാണ് റദ്ദാക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെറായി വഖ്ഫ് ഭൂമി കൈയേറ്റക്കാര്‍ക്ക് നിയമ സാധുതയില്ല: പ്രതിരോധിക്കാന്‍ വന്‍കിട കൈയേറ്റക്കാര്‍

Kerala
  •  a month ago
No Image

മൂന്ന് ഈജിപ്ഷ്യൻ ഫുട്ബാൾ താരങ്ങൾക്ക് അബൂദബിയിൽ ജയിൽ ശിക്ഷ: സുരക്ഷാ ജീവനക്കാരനെ മർദിച്ച സംഭവത്തിൽ ഗുരുതര നടപടികൾ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-29-10-2024

PSC/UPSC
  •  a month ago
No Image

അർധ സർക്കാർ സ്ഥാപനങ്ങളിൽ കരാര്‍ അടിസ്ഥാനത്തിൽ ജോലി ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

JobNews
  •  a month ago
No Image

'ഞങ്ങളുടെ യഥാര്‍ഥ ഹീറോ; അവന്‍റെ ജീവത്യാഗത്തെ സല്യൂട്ട് ചെയ്യുന്നു; ഇന്ത്യൻ ആർമി

National
  •  a month ago
No Image

'ഒരു ദേശീയ പാര്‍ട്ടിയില്‍നിന്ന് പ്രതീക്ഷിക്കാത്തത്'; കോണ്‍ഗ്രസിനെ തള്ളി തെരഞ്ഞെടുപ്പ് കമ്മിഷന്‍

National
  •  a month ago
No Image

കുവൈത്തില്‍ കെട്ടിടത്തിനുള്ളില്‍ ഏഷ്യന്‍ വംശജനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

Kuwait
  •  a month ago
No Image

കൈഞരമ്പ് മുറിച്ച് പുഴയിലേക്ക് ചാടിയ വിദ്യാര്‍ഥി മരിച്ചു

latest
  •  a month ago
No Image

തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു; കണ്ണൂര്‍ കലക്ടറുടെ മൊഴി പുറത്ത്

Kerala
  •  a month ago
No Image

മൂന്നാം മത്സരത്തിൽ മിന്നും സെഞ്ചുറിയിൽ മന്ദാന, ന്യൂസിലന്‍ഡിനെ തകർത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ

Cricket
  •  a month ago