HOME
DETAILS

നീലേശ്വരം നഗരസഭ ഉദ്യോഗസ്ഥരില്‍ ചിലര്‍ വികസനം തടസപ്പെടുത്തുന്നുവെന്നു വിമര്‍ശം

  
backup
August 12 2016 | 21:08 PM

%e0%b4%a8%e0%b5%80%e0%b4%b2%e0%b5%87%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%b0%e0%b4%82-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%b8


നീലേശ്വരം: നഗരസഭയിലെ ചില ജീവനക്കാര്‍ നഗരവികസനത്തിനു തടസം നില്‍ക്കുകയാണെന്നു കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം. ഭരണപക്ഷത്തെ പി.കെ രതീഷാണ് ഇക്കാര്യം ഉന്നയിച്ചത്. നികുതി പിരിച്ചെടുക്കുന്നതിലുള്‍പ്പെടെ ഇവര്‍ അനാസ്ഥ കാട്ടുന്നതായും വിമര്‍ശനമുയര്‍ന്നു. പുതുതായി നഗരസഭയ്ക്കു കീഴില്‍ സ്ഥാപനങ്ങള്‍ വരുമ്പോള്‍ ഇത്തരം ഉദ്യോഗസ്ഥര്‍ അതിനു തുരങ്കം വയ്ക്കുന്നതായും അംഗങ്ങള്‍ വിമര്‍ശിച്ചു. പ്രതിപക്ഷത്തെ എറുവാട്ട് മോഹനും രതീഷിനെ പിന്താങ്ങി.
സ്വകാര്യ മൊബൈല്‍ ടവറുകളുടെ നികുതികള്‍ പിരിച്ചെടുക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. കൗണ്‍സിലില്‍ ഉന്നയിക്കപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ പ്രൊഫ.കെ.പി ജയരാജന്‍ അറിയിച്ചു.
       നഗരസഭയുടെ അധീനതയിലുള്ള പുറമ്പോക്ക് ഭൂമി അളന്നു തിട്ടപ്പെടുത്തി അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കുന്നതിനും നിലവിലുള്ള ഭൂമി അതിര്‍ത്തി കെട്ടി സംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. പുഴയോര കൈയേറ്റം ഒഴിപ്പിക്കണമെന്ന ആവശ്യം ചര്‍ച്ചയ്ക്കിടയില്‍ ഉയര്‍ന്നു. പെന്‍ഷന്‍ അദാലത്ത് നടത്താനും തീരുമാനമായി.
       ചെയര്‍മാന്‍ പ്രൊഫ.കെ.പി ജയരാജന്‍ അധ്യക്ഷനായി. ഉപാധ്യക്ഷ വി ഗൗരി, സ്ഥിരംസമിതി അധ്യക്ഷരായ എ.കെ കുഞ്ഞികൃഷ്ണന്‍, പി.പി മുഹമ്മദ്‌റാഫി, പി.രാധ, പി.എം സന്ധ്യ, കൗണ്‍സിലര്‍മാരായ പി ഭാര്‍ഗവി, കെ.പി കരുണാകരന്‍, എം.സാജിത, പി മനോഹരന്‍, കെ.വി സുധാകരന്‍, സെക്രട്ടറി എന്‍.കെ ഹരീഷ് സംസാരിച്ചു.

 

യോഗത്തില്‍ നിന്നു പ്രതിപക്ഷം ഇറങ്ങിപ്പോയി   


നീലേശ്വരം: 2016-17 വര്‍ഷത്തെ പ്രോജക്ടുകളും അംഗീകാരവും എന്ന അജണ്ട ക്രമവിരുദ്ധമായാണ് തയാറാക്കിയതെന്നാരോപിച്ച് പ്രതിപക്ഷം കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. എട്ടാം നമ്പര്‍ അജണ്ടയായി ഈ വിഷയം ചര്‍ച്ചയ്ക്കു വന്നപ്പോഴാണ് കോണ്‍ഗ്രസ് കൗണ്‍സില്‍ കക്ഷി നേതാവ് എറുവാട്ട് മോഹനന്‍ ഈ പ്രശ്‌നം ഉന്നയിച്ചത്. തുടര്‍ന്നു ചെയര്‍മാനു പ്രതിഷേധക്കുറിപ്പു നല്‍കിയ ശേഷം ഇറങ്ങിപ്പോവുകയായിരുന്നു. ലീഗ് കൗണ്‍സില്‍ കക്ഷി നേതാവ് എം സാജിത എറുവാട്ടിനെ പിന്താങ്ങി.
       നഗരസഭയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ഉത്തരവുകള്‍ക്കും നിര്‍ദേശങ്ങള്‍ക്കും വിരുദ്ധമായാണ് പദ്ധതികള്‍ തയാറാക്കിയത്. ഇതിന് ജില്ലാ ആസൂത്രണ കമ്മിഷന്റെ അംഗീകാരം ലഭിക്കില്ല. അങ്ങനെ വന്നാല്‍ സാമ്പത്തിക വര്‍ഷത്തെ പദ്ധതികള്‍ നടപ്പാക്കാന്‍ പറ്റാതെ വരുമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
      ഇറങ്ങിപ്പോക്കിനു ശേഷം പ്രതിപക്ഷ അംഗങ്ങള്‍ നഗരസഭാ കാര്യാലയത്തിനു മുന്നില്‍ ധര്‍ണ നടത്തി. അതേസമയം ചെയര്‍മാന്റെ ഭാഗത്തു നിന്നുള്ള വിശദീകരണം പോലും കേള്‍ക്കാതെയാണു പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണമെന്ന് പ്രൊഫ.കെ.പി ജയരാജന്‍ കുറ്റപ്പെടുത്തി. വിയോജനക്കുറിപ്പിന്റെ ഫോട്ടോകോപ്പിയാണു  സമര്‍പ്പിച്ചതെന്നും അദ്ദേഹം കൗണ്‍സിലിനെ അറിയിച്ചു.
ആരോപണം അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും സ്ഥിരംസമിതി അധ്യക്ഷന്‍ പി.പി മുഹമ്മദ്‌റാഫിയും പ്രതിപക്ഷത്തിന്റെ നാടകമാണെന്നു എ.കെ കുഞ്ഞികൃഷ്ണനും കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റേത് ഓലപ്പാമ്പു കാട്ടിയുള്ള ഭീഷണിയാണെന്ന്  എ.വി സുരേന്ദ്രന്‍ ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  27 minutes ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  29 minutes ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  an hour ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  an hour ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  an hour ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago