കാര്‍ഷികക്കുതിപ്പിന് 23 പുത്തന്‍ വിത്തുകള്‍
കാര്‍ഷികമേഖലയ്ക്കു കുതിപ്പേകാന്‍ കേരള കാര്‍ഷിക സര്‍വകലാശാല 23 വിത്തിനങ്ങള്‍ കൂടി പുറത്തിറക്കുന്നു. നെല്ല്, ജാതി എന്നിവയുടെ അഞ്ചിനങ്ങള്‍വീതവും ഏലം, ഇഞ്ചി എന്നിവയുടെ മൂന്നിനങ്ങള്‍വീതവും ചെത്തിക്കൊടുവേലി, സാമ്പാര്‍ വെള്ളരി, പയര്‍,കുടമ്പുളി,കുരുമുളക്, സലാഡ് വെള്ളരി, മരച്ചീനി എന്നിവയുടെ ഒരോ ഇനവുമാണ് പുറത്തിറക്കുന്നത്.
വൈറ്റില നെല്ലുഗവേഷണകേന്ദ്രത്തില്‍ വികസിപ്പിച്ച വി.ടി.എല്‍ 10, മങ്കൊമ്പ്‌കേന്ദ്രത്തില്‍ വികസിപ്പിച്ച സുവര്‍ണ, മണ്ണുത്തി കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍നിന്നുള്ള മനുരത്‌ന, പട്ടാമ്പി ഗവേഷണകേന്ദ്രത്തിന്റെ സംഭാവനയായ പി.ടി.ബി 61, പി.ടി.ബി 62 എന്നിവയാണ് പുതിയ നെല്ലിനങ്ങള്‍. കൃഷിയിടങ്ങളില്‍നിന്നു കണ്ടെത്തി വികസിപ്പിച്ചവയാണ് അഞ്ച് ജാതിയിനങ്ങള്‍.
ചന്ദ്രക, ആര്‍ദ്രക, ചിത്രക എന്നീ മൂന്നിനം ഇഞ്ചി വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളജിലെ തോട്ടസുഗന്ധവിള വകുപ്പിന്റെ കണ്ടെത്തലാണ്. കെ.പി.സി.എച്ച്1 എ സങ്കരയിന സലാഡ് വെള്ളരി ഹോര്‍ട്ടികള്‍ച്ചര്‍ കോളജിലെ പച്ചക്കറി ഗവേഷണവിഭാഗത്തില്‍ വികസിപ്പിച്ചതാണ്. പാമ്പാടുംപാറ ഗവേഷണകേന്ദ്രത്തിന്റെ വകയാണ് പുതിയ മൂന്ന് ഏലം ഇനങ്ങള്‍.
നിത്യ എന്ന കുടംപുളിയിനവും മഞ്ജരി എന്ന പയറും കുമരകം മേഖലാ ഗവേഷണകേന്ദ്രത്തില്‍ വികസിപ്പിച്ചതാണ്. വെള്ളായണി കാര്‍ഷിക കോളജില്‍ വികസിപ്പിച്ച ഹൃദ്യ എന്ന സാമ്പാര്‍ വെള്ളരി, പന്നിയൂര്‍ ഗവേഷണകേന്ദ്രത്തില്‍ വികസിപ്പിച്ച പന്നിയൂര്‍ 9 കുരുമുളക്, വെള്ളാനിക്കരയിലെ അഖിലേന്ത്യാ സംയോജിത ഔഷധസുഗന്ധവിള ഗവേഷണപദ്ധതി കേന്ദ്രത്തില്‍ വികസിപ്പിച്ച സ്വാതി എന്ന ചെത്തിക്കൊടുവേലി, തിരുവല്ല കാര്‍ഷിക ഗവേഷണകേന്ദ്രത്തിന്റെ സംഭാവനയായ ഉത്തമ എന്ന മരച്ചീനി എന്നിവയാണ് സര്‍വകലാശാലയുടെ മറ്റ് പുതിയ സംഭാവനകള്‍.
കാര്‍ഷികോല്‍പ്പാദന കമ്മിഷണര്‍ അധ്യക്ഷനായ സംസ്ഥാന സമിതിയുടെ അംഗീകാരം ലഭിച്ചശേഷം പുതിയ ഇനങ്ങള്‍ ഔദ്യോഗികമായി പുറത്തിറക്കുമെന്ന് കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി രാജേന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."