HOME
DETAILS
MAL
ബഹ്റൈനില്‍ ആശുറാ അവധി പ്രഖ്യാപിച്ചു
backup
September 30 2017 | 22:09 PM
മനാമ: സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന്, രണ്ട് ദിവസങ്ങള്‍ ആശുറാ പൊതു അവധിദിനങ്ങളായിരിക്കുമെന്ന് ബഹ്റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല്‍ഖലീഫ ഇറക്കിയ സര്‍ക്കുലറില്‍ അറിയിച്ചു. രാജ്യത്തെ മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഈ ദിവസങ്ങളില്‍ അവധിയായിരിക്കും. ശനിയാഴ്ച അവധിദിനമായതിനാലാണു തിങ്കളാഴ്ചകൂടി അവധി നല്‍കിയിരിക്കുന്നത്. ഇതോടെ വെള്ളിയാഴ്ച ഉള്‍പ്പെടെ നാലുദിവസത്തെ അവധിയാണ് ബഹ്റൈനില്‍ ലഭിക്കുക.
അതേസമയം, മുഹര്‍റം മാസപ്പിറവി അനുസരിച്ച് മുഹര്‍റം 9, 10 ദിവസങ്ങളിലുള്ള താസൂആ, ആശുറാ സുന്നത്ത് നോമ്പുകള്‍ സെപ്റ്റംബര്‍ 29, 30 ദിവസങ്ങളിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."