ട്രെയിനുകളിലെ ശുചിത്വമില്ലായ്മ തുറന്നുകാട്ടി മുന്‍ റെയില്‍വ്വേ മന്ത്രി
ന്യൂഡല്‍ഹി: ട്രെയിനുകളിലെ ശുചിത്വമില്ലായ്മയും പ്രശ്നങ്ങളും തുറന്നുകാട്ടി മുന്‍ റെയില്‍വ്വേ മന്ത്രി ദിനേശ് ത്രിവേദി. ശതാബ്ദി എക്സ്പ്രസ് പോലുള്ള പ്രീമിയം ട്രെയിനുകളില്‍ പോലും ശുചിത്വം ഉറപ്പാക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ശതാബ്ദി എക്സ്പ്രസില്‍ യാത്ര ചെയ്ത അദ്ദേഹത്തിന് കുടിക്കാന്‍ ലഭിച്ച നാരങ്ങാ വെള്ളം സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താണ് ശുചിത്വമില്ലായ്മയെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്. യാത്രക്കാര്‍ നല്കുന്ന കുടിവെള്ളം മലിനമായ സാഹചര്യത്തില്‍ നിന്ന് ശേഖരിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
ട്രെയിന്‍ നിരക്ക് ഉയര്‍ത്തിയിട്ടുപോലും നല്ല കുടിവെള്ളം പോലും യാത്രക്കാര്‍ക്ക് നല്കാന് കഴിയുന്നില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുകൂടിയായ ത്രിവേദി ആരോപിച്ചു.
ഇതു വാര്‍ത്തയായതോടെ മറുപടിയുമായി റെയില്‍വ്വേ മന്ത്രാലയം രംഗത്തെത്തി. പ്രശ്നം തുറന്നുകട്ടിയതിനു നന്ദിയുണ്ടെന്നും ഉടന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും റെയില്‍വ്വേ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."