HOME
DETAILS

വിയോഗവാര്‍ത്തയറിഞ്ഞ് ജനപ്രവാഹം; ഖബറടക്കം ഉച്ചക്ക് 12ന്

  
backup
October 03 2017 | 07:10 AM

%e0%b4%b5%e0%b4%bf%e0%b4%af%e0%b5%8b%e0%b4%97%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%af%e0%b4%b1%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%9c%e0%b4%a8

 

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം കാപ്പില്‍ വി ഉമര്‍ മുസ്‌ലിയാരുടെ മരണവാര്‍ത്തയറിഞ്ഞ് വെട്ടത്തൂര്‍കാപ്പിലെ വസതിയിലേക്ക് ജനപ്രവാഹം. ഇന്നലെ രാത്രി 9.30ഓടെ നിര്യാതനായ ഉസ്താദിനെ അവസാനമായി ഒരു നോക്കുകാണാന്‍ നൂറുകണക്കിനുപേരാണ് രാത്രി തന്നെ വീട്ടിലെത്തിയത്. എല്ലാരംഗത്തും സജീവമായിരുന്ന ഇദ്ദേഹം വാര്‍ധക്യസഹജമായ രോഗത്തെ തുടര്‍ന്ന് നാലുവര്‍ഷമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു. എസ്.കെ.എസ്. എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയും ദാറുന്നജാത്ത് ഖത്തര്‍ ചാപ്റ്ററും സംയുക്തമായി നല്‍കുന്ന രണ്ടാമത് കെ.ടി മാനു മുസ്‌ലിയാര്‍ അവാര്‍ഡിന് ഇത്തവണ ഇദ്ദേഹമാണ് അര്‍ഹനായത്. 2017 ജനുവരി ആദ്യവാരത്തില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളാണ് അവാര്‍ഡ് സമ്മാനിച്ചത്. വിദ്യാഭ്യാസ പ്രബോധനരംഗത്ത് നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ് നല്‍കിയത്.

രാത്രി 11ഓടെ ജനാസ കുളിപ്പിക്കല്‍ പൂര്‍ത്തിയാക്കി നിസ്‌കാരം ആരംഭിച്ചു. രാത്രി വൈകി ആരംഭിച്ച ജനാസനിസ്‌കാരത്തില്‍ നൂറുകണക്കിനു പേരാണ് പങ്കെടുത്തത്. രാവിലെ തവണകളായി ജനാസനിസ്‌കാരം സംഘടിപ്പിക്കുന്നതിനുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. ഇന്ന് ഉച്ചക്ക് 12ന് കാപ്പ് ജുമാമസ്ജിദില്‍ വച്ച് അവസാന ജനാസനിസ്‌ക്കാരം നടക്കും. മരണവാര്‍ത്തയറിഞ്ഞ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ ജനറല്‍ സെക്രട്ടറി പി കുഞ്ഞാണി മുസ്‌ലിയാര്‍, കേന്ദ്ര മുശാവറ അംഗം ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഒ.എം.എസ് തങ്ങള്‍ മേലാറ്റൂര്‍, കെ.സി അബൂബക്കര്‍ ദാരിമി, എ.കെ ആലിപ്പറമ്പ്, ശഹീര്‍ അന്‍വരി, പി അബ്ദുല്‍ ഹമീദ് എം.എല്‍.എ, പി.കെ അബ്ദുസമദ് ഫൈസി, മുഹമ്മദ് കുട്ടി ഫൈസി അലനല്ലൂര്‍ തുടങ്ങിയ പ്രമുഖര്‍ വീട് സന്ദര്‍ശിച്ച് പ്രാര്‍ഥന നടത്തി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  11 days ago
No Image

സംസ്ഥാനത്തെ എല്ലാ സ്‌കൂൾ ബസുകളുടെയും ഫിറ്റ്നസിൽ പുനഃപരിശോധന

Kerala
  •  11 days ago
No Image

പുതിയ എയർബോൺ ബ്രിഗേഡ് കമാൻഡ് ആരംഭിച്ചതായി പ്രഖ്യാപിച്ച്  യുഎഇ 

uae
  •  11 days ago
No Image

ഭിന്നശേഷിക്കാരനായ വിദ്യാർഥിക്ക് എസ്എഫ്ഐയുടെ മർദനം; ഭാരവാഹികൾക്കെതിരെ കേസ്

Kerala
  •  11 days ago
No Image

മയക്കുമരുന്നിന് ഇരയായവരെ ട്രാക്ക് ചെയ്യാൻ സ്മാർട് വാച്ച് സംവിധാനമൊരുക്കി ഷാർജ പൊലിസ് 

uae
  •  11 days ago
No Image

സ്വപ്നങ്ങളുമായി എത്തിയ മണ്ണിൽ മുഹമ്മദ് ഇബ്രാഹിമിന് അന്ത്യവിശ്രമം

Kerala
  •  11 days ago
No Image

കണ്ണൂർ; കാർ കുളത്തിൽ വീണ് ഡിഗ്രി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

ഷെയ്ഖ് സായിദിന്റെ ജീവിത കഥ ‘സായിദ് – എ വിഷ്വൽ ജേർണി’; സമ്മാനമായി നൽകി നാഷണൽ ലൈബ്രറി ഓഫ് ആർകൈവ്സ്

uae
  •  11 days ago
No Image

'എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്' എന്ന സന്ദേശം വ്യാജം; വിദ്യാഭ്യാസ മന്ത്രി

Kerala
  •  11 days ago
No Image

തൊഴിൽ നിയമലംഘനം; മസ്‌കത്തിൽ1551 പ്രവാസികൾ അറസ്റ്റിൽ

oman
  •  11 days ago