HOME
DETAILS

ഷുക്കൂര്‍ വധം: ഹൈക്കോടതിക്ക് സുപ്രിംകോടതിയുടെ വിമര്‍ശനം

  
backup
October 04 2017 | 19:10 PM

165123541-2

ന്യൂഡല്‍ഹി: മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സി.ബി.ഐക്കു വിട്ട് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളെ സുപ്രിംകോടതി വിമര്‍ശിച്ചു. അത്തരം പരാമര്‍ശങ്ങള്‍ അനാവശ്യമാണെന്നും കേസിന്റെ വിചാരണയെ ബാധിക്കുമെന്നും സുപ്രിംകോടതി അഭിപ്രായപ്പെട്ടു.
ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സി.പി.എം നേതാവ് പി. ജയരാജന്‍ നല്‍കിയ ഹരജി പരിഗണിക്കവെ ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ രണ്ടംഗ സുപ്രിംകോടതി ബെഞ്ചാണ് ഹൈക്കോടതിയുടെ നടപടിയെ വിമര്‍ശിച്ചത്. ഇത്തരം പരാമര്‍ശങ്ങള്‍ തെറ്റാണെന്നും അതു വിചാരണയെ സ്വാധീനിക്കാനിടയുണ്ടെന്നും കോടതി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കെ കേസ് സി.ബി.ഐക്കു വിടേണ്ട ആവശ്യം ഉണ്ടായിരുന്നോ എന്നും ഹൈക്കോടതിയുടെ ഈ നടപടി ശരിയായ വിധത്തിലുള്ളതാണോയെന്നും പരിശോധിക്കും. ഒരുകേസില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ കൂടുതല്‍ അന്വേഷണത്തിനു ഉത്തരവിടാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ട്. എന്നാല്‍, കേസ് സി.ബി.ഐക്കു വിട്ട സാഹചര്യത്തില്‍ നിലവിലെ സ്ഥിതിഗതികള്‍ അറിയേണ്ടതുണ്ടെന്നും സുപ്രിംകോടതി വ്യക്തമാക്കി.
ഇക്കാര്യവും സി.ബി.ഐ അന്വേഷണത്തിലെ പുരോഗതിയും അറിയിക്കണമെന്നാവശ്യപ്പെട്ട് കോടതി സി.ബി.ഐക്ക് നോട്ടിസ് അയക്കുകയുംചെയ്തു.
ഇന്നലെ കേസ് പരിഗണിക്കവേ ഷുക്കൂര്‍ വധം പൊലിസ് ശരിയായി അന്വേഷിച്ചില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച മുന്‍ ഡി.ജി.പി സെന്‍കുമാറിനെ ജയരാജനുവേണ്ടി ഹാജരായ ആര്‍. ബസന്ത് നിശിതമായി വിമര്‍ശിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയതിലൂടെ സെന്‍കുമാര്‍ രാഷ്ട്രീയം കളിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയം കളിക്കുന്നത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേസന്വേഷണം നടന്ന് ഒരുവര്‍ഷം കഴിഞ്ഞിട്ടാണ് അന്വേഷണം മോശമായിരുന്നുവെന്ന് അന്നത്തെ ഡി.ജി.പി പറഞ്ഞത്. ഇത്തരം തെറ്റായ പ്രവണതകള്‍ കോടതി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2012 ഫെബ്രുവരി 20നാണ് യൂത്ത് ലീഗ് പ്രവര്‍ത്തകനായ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി രാജേഷ് എം.എല്‍.എയും സഞ്ചരിച്ചിരുന്ന കാറിനു നേരെ ലീഗ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയെന്നാരോപിച്ച് ഷുക്കൂറിനെ സി.പി.എം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 minutes ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  6 minutes ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  27 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  36 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  41 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  11 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago