എസ്.കെ.എസ്.എസ്.എഫ് സര്‍ഗലയങ്ങള്‍ക്ക് ഒരുക്കമായി
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന തലത്തില്‍ ഒരുക്കുന്ന ഇസ്‌ലാമിക കലാ സാഹിത്യ മത്സരമായ സര്‍ഗലയങ്ങള്‍ക്ക് ഒരുക്കങ്ങളായി.
ശാഖ, ക്ലസ്റ്റര്‍, മേഖല, ഏരിയ, ജില്ലാ തലങ്ങളില്‍ മത്സരിച്ച് വിജയിക്കുന്ന പ്രതിഭകളാണ് സംസ്ഥാന തല മത്സരത്തിലെത്തുക. 2018 ഫെബ്രുവരി 2,3,4 തിയതികളില്‍ മലപ്പുറത്താണ് സംസ്ഥാന സര്‍ഗലയം നടക്കുക. ശാഖാതല മത്സരങ്ങള്‍ ഡിസംബര്‍ 10 നകം പൂര്‍ത്തിയാവും. ഡിസംബര്‍ 20 ഓടെ ക്ലസ്റ്റര്‍ തലം, 2018 ജനുവരി 10 നകം മേഖല തലം,25 നകം ജില്ലാതല മത്സരങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
106 ഇനങ്ങളില്‍ പൊതുവിഭാഗം 'വിഖായ', ദര്‍സ് വിഭാഗം 'ഹിദായ', ശരീഅത്ത് കോളജ് വിഭാഗം 'കുല്ലിയ', റഗുലര്‍ കാംപസ് വിഭാഗം 'സലാമ' എന്നിങ്ങനെയാണ് മത്സരങ്ങള്‍ ഒരുക്കിയിട്ടുള്ളത്. വിവിധ ഘട്ടങ്ങളിലായി 5000 പ്രതിഭകള്‍ക്ക് മാറ്റുരക്കാനുള്ള വേദികളാണ് ക്രമീകരിക്കുക.
ഇതര സമുദായ അംഗങ്ങള്‍ക്കും ശാഖാ തലത്തില്‍ വനിതകള്‍ക്കും മത്സരങ്ങള്‍ സംഘടിപ്പിക്കും. രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മത്സരങ്ങളുടെ 11 ാമത് പതിപ്പിനാണ് ഇത്തവണ അരങ്ങുണരുന്നത്.
മേഖലാ തലത്തില്‍ പഴയകാല പ്രതിഭകളെ ആദരിക്കുന്ന പരിപാടിയും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."