യോഗി ആദിത്യനാഥ് ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ യു.പിയില്‍ നടപ്പാക്കണമായിരുന്നു: രാമചന്ദ്ര ഗുഹ
ന്യൂഡല്‍ഹി: കേരളത്തില്‍ ജനരക്ഷാ യാത്രയിലേക്ക് ദേശീയ അധ്യക്ഷന്‍ അമിത്ഷായേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും കൊണ്ടുപോയ ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വങ്ങള്‍ക്കെതിരേ പരിഹാസവുമായി പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ.
ആദിത്യനാഥിനെ കേരളത്തിലേക്ക് കൊണ്ടുപോകുന്നതിനു പകരം ആര്‍.എസ്.എസും ബി.ജെ.പിയും ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ ഉത്തര്‍പ്രദേശില്‍ നടപ്പാക്കുകയാണ് വേണ്ടിയിരുന്നതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഇരുവരും കേരളത്തിലേക്ക് പോകുന്നതിന് മുന്‍പ് റോബിന്‍ ജെഫ്രിയുടെ പൊളിറ്റിക്‌സ്, വുമണ്‍ ആന്‍ഡ് വെല്‍ബീയിങ് എന്ന പുസ്തകം വായിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ സാമൂഹിക നവോഥാനങ്ങളെയും സാമ്പത്തിക പുരോഗതിയേയും കുറിച്ച് മനസിലാക്കാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച പുസ്തകമാണിത്.കേരളത്തിന്റെ നവോഥാനത്തിലും സാമ്പത്തിക മേഖലയുടെ വികസനത്തിലും ശ്രീനാരായണ ഗുരുവും ആരാധനാലയങ്ങളും ഹിന്ദു രാജാക്കന്മാരും കമ്മ്യൂണിസ്റ്റുകാരും വഹിച്ച പങ്ക് പുസ്തകത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ പുസ്തകം വായിച്ച് ഗുജറാത്തിലും ഉത്തര്‍പ്രദേശിലും ഇവ നടപ്പാക്കാന്‍ ഇവര്‍ തയാറാകണമെന്നും രാമചന്ദ്ര ഗുഹ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."