HOME
DETAILS

മോദിയുടെ മണ്ഡലത്തിലും കൂട്ടക്കുരുതി: അനസ്‌തേഷ്യയ്ക്ക് വിഷവാതകം; ശസ്ത്രക്രിയക്കിടയില്‍ 14 രോഗികള്‍ മരിച്ചു

  
backup
October 05 2017 | 22:10 PM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%95%e0%b5%82


വാരണാസി: ഗൊരഖ്പൂര്‍ കൂട്ടക്കുരുതിക്കു പിന്നാലെ ഉത്തര്‍പ്രദേശില്‍ നിന്ന് മറ്റൊരു ദാരുണ സംഭവം കൂടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലത്തിലാണ് അനസ്‌തേഷ്യ മരുന്നിനു പകരം വ്യാവസായികാവശ്യത്തിനുള്ള വാതകം ഉപയോഗിച്ചതിനെ തുടര്‍ന്ന് 14 രോഗികള്‍ കൊല്ലപ്പെട്ട സംഭവമുണ്ടായത്.
ബനാറസ് സര്‍വകലാശാലയോടു ചേര്‍ന്നുള്ള സുന്ദര്‍ലാല്‍ ആശുപത്രിയിലാണ് രാജ്യത്തെ ഞെട്ടിച്ച അപകടം. സംഭവത്തില്‍ അലഹബാദ് ഹൈക്കോടതി സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനിടയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ ആറിനും എട്ടിനും ഇടയിലാണ് ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണം ദുരന്തമുണ്ടായതെങ്കിലും ഇക്കാര്യം പുറത്തുവന്നത് ഇന്നലെയാണ്. അലഹബാദ് സ്വദേശി മെഹ്്‌രാജ് അഹമ്മദ് ജൂണ്‍ 14ന് നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണമാണ് സംഭവം പുറത്തെത്താനിടയായത്. അനസ്‌തേഷ്യ മേധാവി ഡോ. പി. രഞ്ജന്‍ ഉള്‍പ്പെടെയുള്ള നാല് ഡോക്ടര്‍മാര്‍ക്കെതിരേയാണ് പരാതി.
അനസ്‌തേഷ്യ മരുന്നിനുപകരം നൈട്രസ് ഓക്‌സൈഡ് ആണ് ഡോക്ടര്‍മാര്‍ ഉപയോഗിച്ചതെന്ന് ഉത്തര്‍പ്രദേശ് ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍സ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
സംഭവവമുമായി ബന്ധപ്പെട്ട് ആര്‍ക്കെതിരേയും ഇതുവരെ നടപടിയെടുത്തിട്ടില്ല. എന്നാല്‍ എങ്ങനെയാണ് നൈട്രസ് ഓക്‌സൈഡ് ഉപയോഗിക്കാന്‍ ഇടയായത് എന്നത് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു. അലഹബാദ് കേന്ദ്രീകരിച്ചുള്ള സ്വകാര്യ കമ്പനിയായ പരേഹത് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ആണ് ആശുപത്രിയിലേക്ക് നൈട്രസ് ഓക്‌സൈഡ് വിതരണം ചെയ്യുന്നത്. എന്നാല്‍ ഈ കമ്പനിക്ക് മെഡിക്കല്‍ വാതകങ്ങള്‍ നിര്‍മിക്കാനോ വില്‍ക്കാനോ ഉള്ള അനുമതിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നു.
ചിരിവാതകം എന്നറിയപ്പെടുന്ന നൈട്രസ് ഓക്‌സൈഡ് ചെറിയ രീതിയില്‍ വൈദ്യരംഗത്ത് ഉപയോഗിക്കാറുണ്ട്. മയക്കത്തിനും വേദനസംഹാരിയുമായിട്ട് ഉപയോഗിക്കുന്ന ഇത് പരിധി വിട്ടാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  14 days ago
No Image

' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും'  മമത ബാനര്‍ജി

National
  •  14 days ago
No Image

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  14 days ago
No Image

സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Kerala
  •  14 days ago
No Image

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

National
  •  14 days ago
No Image

വിഴിഞ്ഞം തുറമുഖം: 2034 മുതല്‍ സര്‍ക്കാരിന് വരുമാനം; സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

Kerala
  •  14 days ago
No Image

'രാഹുല്‍ ജീ...മുസ്‌ലിം വിഷയങ്ങളിലെ ഇടപെടലുകള്‍ ട്വീറ്റുകളില്‍ ഒതുക്കരുത്, ശക്തമായി ഇടപെടണം' പ്രതിപക്ഷ നേതാവിന് തുറന്ന കത്തുമായി  കോണ്‍ഗ്രസ് പ്രവര്‍ത്തക 

National
  •  14 days ago
No Image

കൊല്ലത്ത് ദേശീയപാതയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു

Kerala
  •  14 days ago
No Image

ബോഡി ഷെയ്മിങ് വേണ്ട, ക്ലാസ് മുറികളില്‍ വച്ച് ഫീസ് ചോദിക്കാന്‍ പാടില്ല; കര്‍ശന നിര്‍ദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി

Kerala
  •  14 days ago
No Image

മുനമ്പം വഖഫ് ഭൂമി: ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി

Kerala
  •  14 days ago

No Image

മഹാരാഷ്ട്രയിലെ ദയനീയ തോല്‍വി; ഉദ്ദവ് താക്കറെ മഹാവികാസ് വിടുന്നു?; സഖ്യമവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദമെന്ന് റിപ്പോര്‍ട്ട്

National
  •  14 days ago
No Image

നവജാതശിശുവിന് ഗുരുതര വൈകല്യം; സ്‌കാനിങ്ങില്‍ കണ്ടെത്തിയില്ല; ആലപ്പുഴയില്‍ നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

Kerala
  •  14 days ago
No Image

ലബനാന്‍ ശാന്തമായതോടെ ഗസ്സയിലും വെടിനിര്‍ത്തല്‍ ശ്രമം ഊര്‍ജ്ജിതം; പിന്നില്‍ ഖത്തര്‍; മുഹമ്മദ് ബിന്‍ അബ്ദുര്‍റഹമാന്‍ ഈജിപ്തില്‍

qatar
  •  14 days ago
No Image

പ്രവാചകനിന്ദ നടത്തിയ ഹിന്ദുത്വസന്യാസിക്കെതിരായ ട്വീറ്റിന്റെ പേരില്‍ മുഹമ്മദ് സുബൈറിനെതിരേ കടുത്ത വകുപ്പുകള്‍ ചുമത്തി; ട്വീറ്റ് രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരായ നീക്കമെന്ന് യോഗി സര്‍ക്കാര്‍ കോടതിയില്‍

National
  •  14 days ago