കേന്ദ്രത്തേയും മോദിയേയും വെല്ലുവിളിച്ച് രാഹുലിന്റെ പ്രചാരണം
അമേത്തി: മോദിയേയും കേന്ദ്ര സര്‍ക്കാരിനേയും വെല്ലുവിളിച്ചുകൊണ്ട് ഉത്തര്‍പ്രദേശിലെ തന്റെ ലോക്സഭാ മണ്ഡലമായ അമേത്തിയില്‍ രാഹുല്‍ ഗാന്ധി പര്യടനം തുടങ്ങി.
രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാകുന്നതും കാര്‍ഷിക മേഖലയിലുണ്ടായിരിക്കുന്ന മുരടിപ്പും ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ കേന്ദ്ര സര്‍ക്കാരിനും മോദിക്കും എതിരേ കടുത്ത വിമര്‍ശനം ഉന്നയിക്കുന്നത്.
ഇന്ത്യയുടെ രണ്ട് പ്രധാന പ്രശ്നങ്ങളാണ് കര്‍ഷകരും യുവാക്കളും നേരിടുന്ന പ്രതിസന്ധി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നിശബ്ധത പാലിക്കുകയാണ്. നിങ്ങള്‍ക്ക് ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കോണ്‍ഗ്രസിന് ഇത് പരിഹരിക്കാന്‍ കേവലം ആറുമാസം മാത്രം മതിയെന്നും ഇത് തെളിയിക്കാന്‍ മോദിയെ വെല്ലുവിളിക്കുകയാണെന്നും രാഹുല്‍ വ്യക്തമാക്കി.
അമേത്തി മണ്ഡലത്തിലെ കത്വാര ഗ്രാമത്തില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
യുവാക്കളെ സര്‍ക്കാര്‍ അവഗണിക്കുകയാണ്. രാജ്യത്തിനായി എന്തെങ്കിലും ചെയ്യാന്‍ അവര്‍ക്ക് അവസരം നഷ്ടപ്പെടുകയാണ്. ഇത് അവരില്‍ വിദ്വേഷം വളര്‍ത്തുകയാണ്.
കര്ഷകരാണെങ്കില് കടബാധ്യതകാരണം ആത്മഹത്യ ചെയ്യുകയാണ്. ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഒരു തരത്തിലുള്ള പദ്ധതിയുമില്ല. അമേത്തിയിലെ ജനങ്ങളുടെ താല്പര്യങ്ങളെ അപായപ്പെടുത്താനാണ് മോദി ശ്രമിക്കുന്നത്. ഇത് തെറ്റായ നടപടിയാണ്. രാജ്യത്തോടുള്ള ബി.ജെ.പിയുടെ നിലപാടുതന്നെ ഇതാണ്.
ഇതിനെതിരായ യുദ്ധമാണ് ജനങ്ങള്‍ നയിക്കേണ്ടതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. മെയ്ക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ് പ്രചാരണമെന്നത് അടിസ്ഥാനമില്ലാത്തതാണെന്നും രാഹുല്‍ വ്യക്തമാക്കി. ജനങ്ങളുമായി സംവദിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ അമേത്തി പ്രചാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."