ബി.ജെ.പി ശ്രമം സി.പി.എമ്മിനെ ഇല്ലാതാക്കാന്‍: കോടിയേരി
കോഴിക്കോട്: സംസ്ഥാനത്ത് ബി.ജെ.പി നടത്തുന്ന ജനരക്ഷാ യാത്രയില്‍ സി.പി.എമ്മിന് ആശങ്കയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോഴിക്കോട്ട് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്നത് തെറ്റായ ധാരണയാണ്. കേരളത്തില്‍ വളരാന്‍ കഴിയാത്തതിനാല്‍ സി.പി.എമ്മിനെ ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഒരു സംസ്ഥാനത്തെ നിയമവാഴ്ചയെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്.
സംസ്ഥാനത്ത് വര്‍ഗീയതക്കെതിരായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. ഈ മാസം ഒന്‍പതിന് ജില്ലാ കേന്ദ്രങ്ങളില്‍ ബഹുജന കൂട്ടായ്മകള്‍ സംഘടിപ്പിക്കും. ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 15 വരെ നടക്കുന്ന സി.പി.എം ലോക്കല്‍ സമ്മേളനങ്ങളോടനുബന്ധിച്ച് വര്‍ഗീയവിരുദ്ധ പ്രഭാഷണങ്ങളും ലഘുലേഖാ വിതരണവും ചിത്രപ്രദര്‍ശനങ്ങളും സംഘടിപ്പിക്കും.
വളര്‍ന്നുവരുന്ന വര്‍ഗീയതയെ പ്രതിരോധിക്കാന്‍ ഇടതുപക്ഷം മാത്രം ശ്രമിച്ചാല്‍ നടക്കില്ല. സമാന ആശയങ്ങള്‍ വച്ചുപുലര്‍ത്തുന്ന സംഘടനകളും കൂട്ടായ്മകളും മുന്നോട്ടുവരണം. ഇതിനായി ആരുമായും സഹകരിക്കാന്‍ സി.പി.എം തയാറാണ്. സി.പി.എമ്മിന്റെ മുദ്രാവാക്യങ്ങളും വിപ്ലവ ഗാനങ്ങളും ഏറ്റെടുക്കുന്നതിലൂടെ ബി.ജെ.പിയുടെ രാഷ്ട്രീയ പാപ്പരത്തമാണ് വ്യക്തമാകുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തില്‍ എ.കെ.ജിയുടെ ഫോട്ടോ ഉപയോഗിച്ചവരാണ് ബി.ജെ.പിക്കാര്‍. ഗാന്ധിജിയെ വധിച്ച ഗോഡ്‌സെയെ മഹാനാക്കാനും അതേ ഗാന്ധിജിയുടെ പ്രതിമയില്‍ പയ്യന്നൂരില്‍ വന്ന് മാലയിടാനും അമിത്ഷാക്ക് മാത്രമേ കഴിയൂ. ഏതെങ്കിലും സംഘടനകളെ നിരോധിക്കണമെന്നത് എല്‍.ഡി.എഫ് നയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."