HOME
DETAILS
MAL
രഘുറാം രാജന് നൊബേല്‍ പ്രൈസ് സാധ്യതാ പട്ടികയില്‍
backup
October 08 2017 | 02:10 AM
ന്യൂഡല്‍ഹി: മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പ്രൈസിന്റെ സാധ്യതാ പട്ടികയില്‍. ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത് അമേരിക്കയില്‍ നിന്നുള്ള വാള്‍സ്ട്രീറ്റ് ജേര്‍ണലാണ്. സാധ്യതാ പട്ടികയില്‍ ആറ് സാമ്പത്തിക വിദഗ്ധരുടെ പേരാണുള്ളത്. ലോകത്തെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധരുടെ വീക്ഷണമുള്പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്തിയ ശേഷമാണ് രഘുറാം രാജന് ഉള്‍പ്പെടെയുള്ള ആറുപേരുടെ ലിസ്റ്റ് സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സാമ്പത്തിക നൊബേല്‍ പ്രൈസ് നാളെ പ്രഖ്യാപിക്കും. മൂന്നുവര്‍ഷത്തെ സേവനത്തിനു ശേഷം ആര്.ബി.ഐ ഗവര്‍ണര്‍ പദവിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ നാലിനാണ് രഘുറാം രാജന് വിരമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."