ഹിമാചലില്‍ വീരഭദ്രസിങ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് രാഹുല്‍ ഗാന്ധി
ഷിംല: ഹിമാചല്‍ പ്രദേശില്‍ നിലവിലെ മുഖ്യമന്ത്രി വീരഭദ്ര സിങിനെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയായിരിക്കും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് രാഹുല്‍ ഗാന്ധി. ഏഴാം തവണയും വിരഭദ്ര സിങ് തന്നെയായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ലെന്ന് ഇന്നലെ ഹിമാചലിലെ മാണ്ഡി ജില്ലയില്‍ നടന്ന റാലിയില്‍ രാഹുല്‍ പ്രഖ്യാപിച്ചു.
ഹിമാചലില്‍ മുഖ്യമന്ത്രി സ്ഥാനത്തിരിക്കെ വീരഭദ്രസിങ് ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്. അദ്ദേഹത്തിനുപിന്നില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായാണ് നില്‍ക്കുന്നത്.
ബിലാസ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റാലി നടത്തിയതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമെന്ന നിലയില്‍ രാഹുലും സംസ്ഥാനത്ത് റാലിക്കെത്തിയത്. ഈ വര്‍ഷം അവസാനമാണ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ്.
വീരഭദ്രസിങ്ങിന്റെയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഖ്്വിന്ദര് സുക്കുവിന്റെയും നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."