HOME
DETAILS
MAL
മാലിന്യനിക്ഷേപം രോഗഭീഷണി ഉയര്‍ത്തുന്നു
backup
August 12 2016 | 22:08 PM
മാവൂര്‍: ചെറൂപ്പ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍നിന്നുള്ള മാലിന്യങ്ങള്‍ ജനവാസകേന്ദ്രത്തിനു സമീപം തള്ളുന്നത് പൊതുജനങ്ങള്‍ക്ക് രോഗഭീഷണി ഉയര്‍ത്തുന്നു.
ഡ്രസ്സിംങ് റൂമില്‍ നിന്നുള്‍പ്പെടെ ഒഴിവാക്കുന്ന ആശുപത്രിയിലെ മാലിന്യങ്ങളാണ് ജനവാസ കേന്ദ്രത്തിനു സമീപം ആശുപത്രി കോംപൗണ്ടില്‍ തന്നെ വലിയ കുഴിയില്‍ നക്ഷേപിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികള്‍, പ്ലാസ്റ്റിക് കവറുകള്‍ എന്നിവയെല്ലാം ഇതിലുണ്ട്. മഴ പെയ്തതോടെ മാലിന്യങ്ങള്‍ അഴുകി പരിസരം ദുര്‍ഗന്ധപൂരിതമായിരിക്കുകയാണ്. കാക്കകളും മറ്റും ഇവ കൊത്തിയെടുത്ത് തങ്ങളുടെ കിണറുകളിലും മറ്റും കൊണ്ടിടുന്നത് പതിവാണെന്ന് സമീപവാസികള്‍ പറയുന്നു.
മഴക്കാല രോഗങ്ങള്‍ അടക്കമുള്ളവ വ്യാപിച്ചുകൊണ്ടിരിക്കെയാണ് ആരോഗ്യവകുപ്പ് തന്നെ ഇത്തരത്തില്‍ രോഗം പരത്തുന്നതെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."