നടിയുടെ പേര് വെളിപ്പെടുത്തല്‍: പി.സി ജോര്‍ജിനെതിരേ അന്വേഷണത്തിന് ഉത്തരവ്
കുന്ദമംഗലം: കൊച്ചിയില്‍ പീഡനത്തിനിരയായ നടിയുടെ പേര് ടെലിവിഷന്‍ ചാനലിലൂടെ വെളിപ്പെടുത്തിയെന്ന പരാതിയില്‍ പി.സി ജോര്‍ജ് എം.എല്‍.എക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവ്. കുന്ദമംഗലം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലിസിന് നിര്‍ദേശം നല്‍കിയത്.
2017 ജൂലൈ 14ന് രാത്രി എട്ടരക്ക് സ്വകാര്യചാനലില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച പി.സി ജോര്‍ജ് ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തി നടിയെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചെന്നാണ് പരാതി.
പൊതുപ്രവര്‍ത്തകനായ എറണാകുളം കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്കിയ ഹരജിയിലാണ് കോടതി ഉത്തരവ്.
ഇതേ ആവശ്യം ഉന്നയിച്ച് ഗിരീഷ് ബാബു നേരത്തെ മെഡിക്കല്‍ കോളജ് പൊലിസിന് പരാതി നല്‍കിയെങ്കിലും നിരസിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്. ദിലീപിന് അനുകൂലമായി സംസാരിക്കാന്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന പി.സി ജോര്‍ജ് നടന് ദിലീപുമായി ഗൂഢാലോചന നടത്തിയെന്നും ഹരജിക്കാരന് കോടതിയില്‍ ബോധിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."