HOME
DETAILS
MAL
ബഹ്റൈനില്‍ കഴിഞ്ഞ മാസം അനുഭവപ്പെട്ടത് 115 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ചൂട്
backup
October 12 2017 | 23:10 PM
മനാമ: ബഹ്റൈനില്‍ കഴിഞ്ഞമാസം അനുഭവപ്പെട്ടത് 115 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ചൂട്. 34.6 ഡിഗ്രിയാണ് സെപ്റ്റംബര്‍ മാസത്തെ ശരാശരി ചൂട്. ഇത് മൊത്തം ശരാശരിയേക്കാള്‍ 2.2 ഡിഗ്രി കൂടുതലാണ്. 1998ലും 2015ലുമാണ് ഇതിനു മുന്‍പ് കൂടുതല്‍ ചൂട് അനുഭവപ്പെട്ടത്. 34.5 ഡിഗ്രിയാണ് അന്ന് രേഖപ്പെടുത്തിയത്.
സെപ്റ്റംബര്‍ മൂന്നിന് ബഹ്റൈന്‍ വിമാനത്താവളത്തില്‍ 44.1 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബറില്‍ 40 ഡിഗ്രിയിലധികം ചൂടുണ്ടായ 10 ദിവസങ്ങളാണുണ്ടായിരുന്നത്. ഏറ്റവും കുറഞ്ഞ ശരാശരി ചൂട് 30.9 ഡിഗ്രിയായിരുന്നു. സെപ്റ്റംബര്‍ 26നാണ് ഏറ്റവും കുറഞ്ഞ ചൂട് അനുഭവപ്പെട്ടത് (26.1 ഡിഗ്രി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."