HOME
DETAILS
MAL
ക്വട്ടേഷന്‍ കേസില്‍ അഭിഭാഷകന് മുന്‍കൂര്‍ജാമ്യം
backup
October 13 2017 | 00:10 AM
കൊച്ചി: തൃശൂരില്‍ യുവ എന്‍ജിനീയറുടെ കൈ തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്കിയ കേസില്‍ അയ്യന്തോള്‍ സ്വദേശിയായ അഭിഭാഷകന് വി.ആര് ജ്യോതിഷിന് ഹൈക്കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചു. ഹരജിക്കാരനെ അറസ്റ്റ് ചെയ്താല്‍ 25,000 രൂപയുടെ ബോണ്ടും രണ്ട് ആള്‍ജാമ്യവും വ്യവസ്ഥ ചെയ്ത് ജാമ്യത്തില്‍ വിടണമെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെടുമ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ഉത്തരവില്‍ പറയുന്നു.
തൃശൂരിലെ ഒരു മാളില്‍ നിന്ന് പുറത്തിറങ്ങവെ കാറിന്റെ ഹോണ്‍ അടിച്ചതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ തുടര്‍ന്ന് എന്‍ജിനീയറുടെ കൈ തല്ലിയൊടിക്കാന്‍ ക്രിമിനല്‍ അഭിഭാഷകനായ ജ്യോതിഷ് ക്വട്ടേഷന്‍ നല്‍കിയെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."