കരിപ്പൂര്‍ വിമാനത്താവളത്തില്‍ 36.84 ലക്ഷത്തിന്റെ വിദേശ കറന്‍സി വേട്ട
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം വഴി ദുബൈയിലേക്ക് കടത്താന്‍ ശ്രമിച്ച 36.84 ലക്ഷത്തിന്റെ വിദേശ കറന്‍സികള്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. ഇന്നലെ പുലര്‍ച്ചെ 1.30ന് സ്പൈസ് ജെറ്റ് വിമാനത്തില്‍ കരിപ്പൂരില്‍ നിന്ന് ദുബൈയിലേക്ക് പോകാനെത്തിയ കോഴിക്കോട്, പുതുപ്പാടി സ്വദേശി യില്‍ നിന്നാണ് വിദേശ കറന്‍സികള്‍ പിടികൂടിയത്.
കസ്റ്റംസ് പരിശോധനകള്‍ കഴിഞ്ഞ് വിമാനത്തില്‍ കയറാനായി കാത്തിരിക്കുമ്പോഴാണ് ഇയാളെ കോഴിക്കോട് നിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി ചോദ്യം ചെയ്തത്. തുടര്‍ന്ന് ബാഗ് വിമാനത്തില്‍ നിന്ന് തിരിച്ചെടുപ്പിച്ച് നടത്തിയ പരിശോധനയിലാണ് കറന്‍സികള്‍ കണ്ടെത്തിയത്. യു.എ.ഇ ദിര്‍ഹം, സഊദി റിയാല്‍, ഒമാന്‍ റിയാല്‍ തുടങ്ങിയ കറന്‍സികളാണ് ബാഗിലുണ്ടായിരുന്നത്. പിടികൂടിയ കറന്‍സികള്‍ക്ക് ഇന്ത്യയില്‍ 36.84 ലക്ഷത്തിന്റെ മൂല്ല്യമുണ്ട്.
കരിപ്പൂര്‍ വിമാനത്താവളം വഴി വിദേശ കറന്‍സി കടത്ത് സംഘം പിടിമുറുക്കിയിട്ടുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കറന്‍സി കള്ളക്കടത്ത് സംഘത്തെ നിരീക്ഷിച്ചു വരികയായിരുന്നു. വിദേശ കറന്‍സികള്‍ കാരിയര്‍മാര്‍ മുഖേന കരിപ്പൂര്‍ വഴി കടത്തി ഗള്‍ഫില്‍ നിന്ന് സ്വര്‍ണം കേരളത്തിലെത്തിക്കുന്ന വന്‍ സംഘം വിമാനത്താവളം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നതായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പറഞ്ഞു. ഇവരെ നിരീക്ഷിച്ചു വരുന്നതിനിടയിലാണ് കറന്‍സികള്‍ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."